Covid 19 | വാക്സിന്‍ പരീക്ഷണത്തിന് വിധേയനായ ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ പരീക്ഷണത്തിന് വിധേയനായ മന്ത്രിയാണ് വിജ്. ഇക്കഴിഞ്ഞ നവംബർ ഇരുപതിനാണ് അദ്ദേഹം കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന്‍റെ ഭാഗമായി അംബാലയിലെ ആശുപത്രിയിൽ നിന്നും വാക്സിൻ സ്വീകരിച്ചത്.
ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടത്. നിലവിൽ അംബാലയിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് വിജ്.
'ഞാന്‍ കൊറോണ പൊസിറ്റീവാണ്. നിലവില്‍ അംബാലയിലെ സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുകയാണ്. ഞാനുമായി സമ്പർക്കം പുലർത്തിയ ആളുകൾ ദയവായി കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശിക്കുകയാണ്' മന്ത്രി ട്വീറ്റ് ചെയ്തു.
I have been tested Corona positive. I am admitted in Civil Hospital Ambala Cantt. All those who have come in close contact to me are advised to get themselves tested for corona.
— ANIL VIJ MINISTER HARYANA (@anilvijminister) December 5, 2020
advertisement
#WATCH Haryana Health Minister Anil Vij being administered a trial dose of #Covaxin, at a hospital in Ambala.
He had offered to be the first volunteer for the third phase trial of Covaxin, which started in the state today. pic.twitter.com/xKuXWLeFAB
— ANI (@ANI) November 20, 2020
advertisement
ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ ട്രയൽ പരീക്ഷണത്തിന് വിധേയനായ മന്ത്രിയാണ് അനിൽ വിജ്. ഇക്കഴിഞ്ഞ നവംബർ ഇരുപതിനാണ് അദ്ദേഹം 67 കാരനായ വിജ്, കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന്‍റെ ഭാഗമായി അംബാലയിലെ ആശുപത്രിയിൽ നിന്നും വാക്സിൻ സ്വീകരിച്ചത്.
Location :
First Published :
December 05, 2020 11:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | വാക്സിന്‍ പരീക്ഷണത്തിന് വിധേയനായ ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ്