മറ്റ് മേഖലകളിൽ ഉള്ളവരെക്കാൾ കൂടുതൽ കോവിഡ് രോഗികളെ കണ്ടെത്തിയത് ക്ലസ്റ്ററുകളും, കണ്ടയ്ൻമെന്റ് സോണുകളിലും നടത്തിയ പരിശോധനയിലാണ്. ആരോഗ്യപ്രവർത്തകർക്കിടയിലും, ട്രക്ക്ഡ്രൈവർമാരുമായി സമ്പർക്കത്തിൽ വന്നവർക്കിടയിലും കൂടുതൽ രോഗികളെ കണ്ടെത്താനായെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
രണ്ട് മാസവും ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്നവർ, ട്രക്ക് ഡ്രൈവർമാരുമായി അടുത്ത് ഇടപഴകിയവർ എന്നീ വിഭാഗങ്ങളിലാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. ഉദാഹരണത്തിന് ജൂലൈ മാസത്തിലെ 205 രോഗികളിൽ ആരോഗ്യപ്രവർത്തകർ 54 ഉം, പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന 98 പേരും, ട്രക്ക് ഡ്രൈവർമാരുമായി അടുത്ത് ഇടപഴകിയ 43പേർക്കും കോവിഡ് കണ്ടെത്തി.
വേഗത്തിൽ ഹൈ റിസ്ക് മേഖലകൾ കണ്ടെത്തി കോവിഡ് നിയന്ത്രിക്കാനുള്ള പദ്ധതി നടപ്പാക്കണം. ജലദോഷപ്പനി, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ എന്നിവരെയും തീരമേഖല, ചേരി, ആദിവാസി മേഖലകളും മുൻഗണന വിഭാഗത്തിൽ പെടുത്തി പരിശോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.