TRENDING:

ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ; മറികടന്നത് അമേരിക്കയെ

Last Updated:

കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 91,097 കോവിഡ് കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇന്ത്യയില്‍ 24 മണിക്കുറിനിടെ 81,466 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയതത്. അമേരിക്കയില്‍ വ്യഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 77,718 കേസുകളാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ. നേരത്തെ അമേരിക്ക ആയിരുന്നു രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ബ്രസീലാണുള്ളത്. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 91,097 കോവിഡ് കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇന്ത്യയില്‍ 24 മണിക്കുറിനിടെ 81,466 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയതത്. അമേരിക്കയില്‍ വ്യഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 77,718 കേസുകളാണ്.
advertisement

കഴിഞ്ഞ മൂന്നാഴ്ചകളിലായി ഇന്ത്യയില്‍ കോവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത് ജനുവരി 30നാണ്. അന്നു മുതല്‍ 1,23,03,131 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ ജനുവരി 22നായിരുന്നു ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ചത് 30,538,427 പേര്‍ക്കായിരുന്നു. എന്നാല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്.

Also Read പ്രിയങ്ക എത്തില്ല; കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി നാളെ നേമത്തെത്തും

advertisement

അതേസമയം കോവിഡ് മരണങ്ങളുടെ കണക്കില്‍ നാലാം സ്ഥാനാത്തായിരുന്നു ഇന്ത്യ. രാജ്യത്തെ ആറു സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവര്‍ 83.16 ശതമാനമാണ്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യത്തെ സജീവ കേസുകളില്‍ 77.91 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് സജീവ കോവിഡ് കേസുകളില്‍ 6,14,696 ആയി വര്‍ധിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സജീവ കേസുകളില്‍ 59.84 ശതമാനം കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണെന്നും വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും കോവിഡ് കേസുകളുടെ വര്‍ധനവ് സൂചിപ്പിക്കുന്നത് വൈറസ് ഇപ്പോഴും സജീവമാണെന്നാണെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ പറഞ്ഞിരുന്നു.

advertisement

Also Read സംസ്ഥാനത്ത് ഇന്ന് 2508 പേർക്ക് കോവിഡ‍്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84

അതേസമയം ഡല്‍ഹിയില്‍ കോവിഡിന്റെ നാലാം തരംഗത്തിലാണുള്ളതെന്നും എന്നാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് കെജ്‌രിവാള്‍ സംസാരിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നഗരത്തില്‍ ദിവസേനെയുള്ള കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 16ന് ഡല്‍ഹിയില്‍ 425 കോവിഡ് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് ഇത് 3,500 കേുകളായി ഉയര്‍ന്നിരിക്കുകയാണ്. കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചു വരുന്നത് ആശങ്ക ജനകമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സംസ്ഥാനമത്ത് ഇപ്പോഴുള്ള കോവിഡ് 19 തരംഗം മുമ്പത്തേതിനേക്കാള്‍ ഗുരുതരമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ; മറികടന്നത് അമേരിക്കയെ
Open in App
Home
Video
Impact Shorts
Web Stories