Also Read-Covid 19 | സമ്പർക്കത്തിലുണ്ടായിരുന്നയാൾക്ക് കോവിഡ്; ലോകാരോഗ്യ സംഘടന മേധാവി സെൽഫ് ക്വറന്‍റീനിൽ
രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതും മരണനിരക്ക് കുറയുന്നതും ആശ്വാസം നൽകുന്നുണ്ട്. 91.68% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പ്രതിദിന കണക്കിൽ രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണമാണ് കൂടുതലെന്നതും ആശ്വാസം വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 53,285 പേരാണ് കോവിഡ് മുക്തി നേടിയത്. അതുപോലെ തന്നെ 1.49% ആണ് ഇവിടെ മരണനിരക്ക്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 496 മരണങ്ങൾ ഉൾപ്പെടെ ഇതുവരെ 1,22,607 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
advertisement
പോസിറ്റിവിറ്റി റേറ്റും 6.83% ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം ആഗോളതലത്തിൽ കോവിഡ് കേസുകൾ നാലരക്കോടി കഴിഞ്ഞിട്ടുണ്ട്. പന്ത്രണ്ടു ലക്ഷത്തിലധികം മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.