Covid 19 | സമ്പർക്കത്തിലുണ്ടായിരുന്നയാൾക്ക് കോവിഡ്; ലോകാരോഗ്യ സംഘടന മേധാവി സെൽഫ് ക്വറന്‍റീനിൽ

Last Updated:

കോവിഡ് മഹാമാരിക്കെതിരായ ലോകാരോഗ്യ സംഘടനയുടെ പോരാട്ടം മുന്നണിയിൽ നിന്ന് നയിക്കുന്ന വ്യക്തിയാണ് മേധാവിയായ ടെഡ്രോസ്.

സെല്‍ഫ് ക്വറന്‍റീനിൽ പ്രവേശിച്ച് ലോകാരോഗ്യ സംഘടന (WHO) മേധാവി ടെഡ്രോസ് അഥനോം. സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ താൻ സെൽഫ് ക്വറന്‍റീൻ ചെയ്യുകയാണെന്ന് വിവരം അഥനോം തന്നെയാണ് അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങളൊന്നും നിലവിൽ ഇല്ലെന്ന കാര്യവും അദ്ദേഹം പ്രത്യേകം അറിയിച്ചിട്ടുണ്ട്.
'കോവിഡ് 19 പോസിറ്റീവ് ആയ ഒരു വ്യക്തിയുടെ സമ്പർക്കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.. ഞാൻ സുഖമായിരിക്കുന്നു.നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. പക്ഷെ WHO മാനദണ്ഡങ്ങൾ പാലിച്ച് കുറച്ചു ദിവസത്തേക്ക് ക്വറന്‍റീനിൽ പ്രവേശിക്കുകയാണ്' അദ്ദേഹം ട്വീറ്റ് ചെയ്തു. ആരോഗ്യ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്. 'ഇങ്ങനെയൊക്കെയാണ് കോവിഡ് വ്യാപനത്തിന്‍റെ കണ്ണികൾ തകർക്കാനും വൈറസിനെ അടിച്ചമർത്താനും ആരോഗ്യസംവിധാനങ്ങൾ സംരക്ഷിക്കാനും നമുക്ക് കഴിയുന്നത്' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
advertisement
advertisement
കോവിഡ് മഹാമാരിക്കെതിരായ ലോകാരോഗ്യ സംഘടനയുടെ പോരാട്ടം മുന്നണിയിൽ നിന്ന് നയിക്കുന്ന വ്യക്തിയാണ് മേധാവിയായ ടെഡ്രോസ്. ലോകമെമ്പാടും ഭീതി പടർത്തി വ്യാപിച്ച മഹാമാരി വിവിധ രാജ്യങ്ങളിലായി പന്ത്രണ്ടു ലക്ഷത്തിലധികം ആളുകളുടെ ജീവനാണ് അപഹരിച്ചത്. ഇതുവരെ നാലരക്കോടിയിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സമ്പർക്കത്തിലുണ്ടായിരുന്നയാൾക്ക് കോവിഡ്; ലോകാരോഗ്യ സംഘടന മേധാവി സെൽഫ് ക്വറന്‍റീനിൽ
Next Article
advertisement
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement