TRENDING:

Covid Vaccine | ഇന്ത്യ 100 കോടി വാക്സിൻ വിതരണം പൂർത്തിയാക്കി; നേട്ടത്തിന് പിന്നിലെ വ്യത്യസ്ത വിതരണ രീതികൾ

Last Updated:

നൂറു കോടി വാക്‌സിൻ വിതരണം പൂർത്തിയാക്കാൻ സഹായിച്ച ചില രസകരമായ വാക്സിണ വിതരണ നാൾവഴികളെക്കുറിച്ച് അറിയാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
"ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ്" ആരംഭിച്ച് ഒമ്പത് മാസങ്ങൾക്ക് ശേഷം, 100 കോടി കോവിഡ് -19 വാക്സിൻ ഡോസുകളുടെ വിതരണം ഇന്ത്യ പൂർത്തിയാക്കി. പ്രായപൂർത്തിയായവരിൽ 75 ശതമാനത്തിനും വാക്സിൻ ആദ്യ ഡോസ് ലഭിക്കുകയും 31 ശതമാനം പേർക്ക് രണ്ട് ഡോസുകളും നൽകുകയും ചെയ്തു. സംസ്ഥാനങ്ങളിൽ, ഉത്തർപ്രദേശാണ് ഏറ്റവും കൂടുതൽ വാക്സിൻ ഡോസുകൾ നൽകിയത്, അതിനുശേഷം മഹാരാഷ്ട്രയും ഗുജറാത്തും.
advertisement

നൂറു കോടി വാക്‌സിൻ വിതരണം പൂർത്തിയാക്കാൻ സഹായിച്ച ചില രസകരമായ വാക്സിണ വിതരണ നാൾവഴികളെക്കുറിച്ച് അറിയാം:

ഇ-റിക്ഷയിലെ വാക്‌സിൻ വിതരണം

ഇ-റിക്ഷ ഡ്രൈവറായ ധൻമോണി ബോറ ഗുവാഹത്തിയിലെ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനായി ഒരു പ്രാദേശിക എൻജിഒയുമായി കൈകോർത്തു. പ്രതിരോധ കുത്തിവയ്പ്പിനാവശ്യമായ മെഡിക്കൽ സാമഗ്രികൾ അവളുടെ വാഹനത്തിൽ കയറ്റാൻ രാവിലെ ഇ-റിക്ഷയുമായി ഡിസ്പെൻസറിയിലേക്ക് പോകും. വാക്‌സിൻ നൽകേണ്ട സ്ഥലവും ആളുകളും നേരത്തെ ഷെഡ്യൂൾ ചെയ്ത വെച്ച പ്രകാരമാണിത്. ആശ പ്രവർത്തകരും എൻജിഒയിൽ നിന്നുള്ള അംഗവും ബോറയുടെ കൂടെ ഉണ്ടാകും. പ്രാദേശിക ക്ലബ്ബിലോ ഫാർമസിയിലോ ക്യാമ്പ് ചെയ്യുകയും റിക്ഷയിൽ നിന്ന് വാക്‌സിൻ നൽകുകയും ചെയ്യുന്നു. ഞങ്ങൾ ഏകദേശം 2,500 പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്. 30 ഓളം വയോധികർക്ക് വീടുകളിൽ പോയി വാക്‌സിൻ നൽകി. അവർക്ക് സ്വന്തമായി വാക്സിനേഷൻ സെന്ററുകളിൽ എത്താൻ കഴിയില്ലായിരുന്നു, ബോറ ന്യൂസ് 18 നോട് പറഞ്ഞു.

advertisement

പ്രായമായവർക്കുള്ള വാക്സിൻ വിതരണം

മഹാരാഷ്ട്രയിലെ ബൃഹത് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഒരു ഡ്രൈവ്-ഇൻ ഇൻക്യുലേഷൻ സെന്റർ സ്ഥാപിച്ച് ദ്രുതഗതിയിലുള്ള വാക്സിനേഷൻ പ്രക്രിയ നടത്താനുള്ള ഫലപ്രദമായ മാർഗ്ഗം സജ്ജമാക്കിയിരുന്നു. മെയ് മാസത്തിൽ നഗരത്തിലെ ആദ്യത്തെ ഡ്രൈവ്-ഇൻ വാക്സിനേഷൻ സെന്റർ ആരംഭിച്ചു. അവിടെ നിന്ന് ഭിന്ന ശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ക്യൂവിൽ നിൽക്കാതെ വാക്സിൻ ലഭിക്കും.

നദികൾ കടന്ന് വാക്‌സിൻ

ജമ്മു കശ്മീരിലെ രജൗരിയിലെ ഒരു ഗ്രാമത്തിൽ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് സംഘടിപ്പിക്കുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ ഒരു സംഘം നദി മുറിച്ചുകടക്കുന്ന വീഡിയോ ജൂലൈയിൽ വൈറലായി മാറിയിരുന്നു. ട്രോള ഗ്രാമത്തിൽ കോവിഡ് -19 വാക്സിനേഷൻ നടത്തുന്നതിന് ഏതാനും ആരോഗ്യ പ്രവർത്തകർ നദി മുറിച്ചുകടക്കുന്നതായി കാണിക്കുന്ന വീഡിയോ ട്രല്ല ഹെൽത്ത് സെന്ററിന്റെ ചുമതലയുള്ള ഡോ. ഇറാം യാസ്മിൻ പങ്കുവച്ചു.

advertisement

ബ്ലോക്കിലെ ജനങ്ങളെ വീടുകൾ തോറും കയറി പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ഉന്നത അധികാരികളിൽ നിന്ന് ഞങ്ങൾക്ക് ഉത്തരവുകൾ ലഭിച്ചിട്ടുണ്ട്. ഇത് വളരെ ബുദ്ധിമുട്ടായിരുന്നു, പക്ഷേ നമ്മുടെ ആരോഗ്യ പ്രവർത്തകർ നദികളും പർവതങ്ങളും മറ്റ് നിരവധി തടസ്സങ്ങളും മറികടന്ന് അവരുടെ ചുമതലകൾ വിജയകരമായി നിറവേറ്റി. പ്രതിരോധ കുത്തിവയ്പ്പിനായി അവർ ആളുകളിലേക്ക് എത്തി, ”ഡോ യാസ്മിൻ എഎൻഐയോട് പറഞ്ഞു.

പർവതനിരകൾ കയറി വാക്‌സിൻ നൽകി

അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ 16 പേർക്ക് മെയ് 19 ന് അവരുടെ ആടുമാടുകളെ മേയ്ക്കാൻ കൊണ്ടുപോകേണ്ടിവന്നപ്പോൾ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. ഏതാണ്ട് രണ്ട് മാസങ്ങൾക്ക് ശേഷം, ആരോഗ്യ ഉദ്യോഗസ്ഥരുടെ ഒരു സംഘം 9 മണിക്കൂർ ട്രെക്കിംഗ് നടത്തി സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിൽ ഉള്ള ഇവരുടെ വീടുകളിലെത്തി അവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി.

advertisement

തിംഗ്ബു ഹൈഡൽ എന്ന സ്ഥലത്ത് നിന്നാണ് ഉദ്യോഗസ്ഥർ പർവതനിര കയറിയത്. ടിബറ്റിന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്ന തവാങ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ദൂരെയുള്ള ഗ്രാമങ്ങളിലൊന്നാണ് ലുഗുതാങ് ഗ്രാമം.

100 കോടി വാക്‌സിൻ നൽകിയതോടെ ഇന്ത്യ ചരിത്രപരമായ നാഴികക്കല്ലാണ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിന്നിട്ടത്. ഒരു ഡോസ് പോലും ലഭിക്കാത്തവരെയും അവശേഷിക്കുന്ന രണ്ടാമത്തെ ഡോസുകൾ സ്വീകരിക്കാനുള്ളവരെയും മുൻഗണനാക്രമത്തിൽ കണ്ടെത്തണമെന്ന് സംസ്ഥാന സർക്കാരുകളോട് കേന്ദ്രം അഭ്യർത്ഥിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine | ഇന്ത്യ 100 കോടി വാക്സിൻ വിതരണം പൂർത്തിയാക്കി; നേട്ടത്തിന് പിന്നിലെ വ്യത്യസ്ത വിതരണ രീതികൾ
Open in App
Home
Video
Impact Shorts
Web Stories