TRENDING:

Covid Vaccine | ഡിസംബറില്‍ ഇന്ത്യയില്‍  ആവശ്യത്തിലധികം കോവിഡ് 19 വാക്‌സിന്‍ അവശേഷിക്കുമെന്ന് റിപ്പോര്‍ട്ട്

Last Updated:

ഇതുവരെ രാജ്യത്ത് ഏകദേശം 10.4 കോടി ഡോസുകള്‍ നല്‍കി കഴിഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉത്പാദന ശേഷി വന്‍തോതില്‍ ഉയര്‍ന്നതിനാല്‍ ഡിസംബര്‍ അവസാനത്തോടെ ഇന്ത്യയില്‍ ഒരു പക്ഷെ ആവശ്യത്തിലധികം കോവിഡ് 19 (Covid-19) വാക്സിന്റെ ശേഖരം ഉണ്ടായേക്കും. മാത്രമല്ല, അടുത്തമാസം രാജ്യത്തെ മുതിര്‍ന്ന ജനവിഭാഗത്തിന് വിതരണം ചെയ്യാന്‍ ആവശ്യമായി വരുന്ന മൊത്തം വാക്സിനുകള്‍ 15.63 കോടി മാത്രമായിരിക്കും.
advertisement

ഡിസംബറില്‍ കുറഞ്ഞത് 31 കോടി കോവിഡ് വാക്സിനുകള്‍ (vaccine ) ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഇത് മെയ് മാസത്തില്‍ ഉത്പാദിപ്പിച്ച വാക്സിനുകളുടെ നാലിരട്ടിയോളം (7.9 കോടി) വരും, വാക്സിന്‍ ഉല്‍പ്പാദനത്തില്‍ വന്‍ തോതില്‍ ഉണ്ടായ വര്‍ദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്.

ഇതുവരെ രാജ്യത്ത് ഏകദേശം 10.4 കോടി ഡോസുകള്‍ നല്‍കി കഴിഞ്ഞു. അതേസമയം തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 21.64 കോടിയോളം ഉപയോഗിക്കാത്ത ഡോസുകള്‍ ലഭ്യമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

advertisement

തിങ്കളാഴ്ചയോടെ രാജ്യത്ത് നല്‍കി കഴിഞ്ഞ മൊത്തം കോവിഡ് 19 വാക്സിന്‍ ഡോസുകളുടെ എണ്ണം 117 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 7 മണി വരെ ഗുണഭോക്താക്കള്‍ക്ക് നല്‍കിയ വാക്‌സിന്‍ ഡോസുകള്‍ 63 ലക്ഷത്തിലേറെയാണ് (63,98,165). അന്തിമ റിപ്പോര്‍ട്ടുകള്‍ സമാഹരിക്കുന്നതോടെ പ്രതിദിന വാക്‌സിനേഷന്‍ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി 16ന് ആണ് രാജ്യവ്യാപകമായി വാക്സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് (HCWs) കുത്തിവെയ്പ് നല്‍കിയത്. ഫെബ്രുവരി 2 മുതല്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള ( FLWS) വാക്സിനേഷന്‍ ആരംഭിച്ചു.

advertisement

മാര്‍ച്ച് 1 മുതല്‍ കോവിഡ് വാക്സിനേഷന്റെ അടുത്ത ഘട്ടം തുടങ്ങി. ഈ ഘട്ടത്തില്‍ 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കാണ് പ്രധാനമായും വാക്സിന്‍ വിതരണം ചെയ്തത്. നിര്‍ദ്ദിഷ്ട രോഗാവസ്ഥയിലുള്ള 45 വയസ്സു മുതല്‍ പ്രായമുള്ളവരെയും ഈ ഘട്ടത്തില്‍ വാക്സിനേഷന് വേണ്ടി പരിഗണിച്ചിരുന്നു.

ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍ ആരംഭിച്ചു. തുടര്‍ന്ന് മെയ് 1 മുതല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ കുത്തി വെയ്പ് നടത്താന്‍ അുവദിച്ചു കൊണ്ട് വാക്സിനേഷന്‍ ഡ്രൈവ് വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

advertisement

സംസ്ഥാനത്ത് വാക്സിന്‍ നിര്‍മ്മാണം ആരംഭിക്കുന്നിതിന്റെ ഭാഗമായി വാക്സിന്‍ നയം രൂപീകരിക്കാന്‍ കോവിഡ് വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. ബി ഇക്ബാല്‍ ചെയര്‍മാനായി ഏഴംഗ സമിതിയെ രൂപീകരിച്ചു. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് സംസ്ഥാനത്തെ വാക്സിന്‍ നിര്‍മ്മാണം നടക്കുക.

keywords :

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

LINK :

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine | ഡിസംബറില്‍ ഇന്ത്യയില്‍  ആവശ്യത്തിലധികം കോവിഡ് 19 വാക്‌സിന്‍ അവശേഷിക്കുമെന്ന് റിപ്പോര്‍ട്ട്
Open in App
Home
Video
Impact Shorts
Web Stories