TRENDING:

Covid Vaccine | ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഇന്ത്യയിലെത്താന്‍ വൈകും

Last Updated:

കഴിഞ്ഞ വര്‍ഷം മുതലാണ് ഫൈസര്‍, മൊഡേണ വാക്‌സിന്‍ വിതരണം ആരംഭിച്ചത്. വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വളരെ പിന്നിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനുകളായ ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഇന്ത്യയ്ക്ക് ഉടന്‍ ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. രണ്ടു വാക്‌സിനുകളുടെയും 2023 വരെയുള്ള ബുക്കിങ് പൂര്‍ണമായതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് ഫൈസര്‍, മൊഡേണ വാക്‌സിന്‍ വിതരണം ആരംഭിച്ചത്. വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വളരെ പിന്നിലാണ്.
advertisement

ആദ്യം ഓര്‍ഡര്‍ ചെയ്ത രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യയ്ക്ക് വാക്‌സിന്‍ ലഭ്യമാകുകയുള്ളൂ. അതേസമയം ഫൈസര്‍ വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഫെബ്രുവരിയില്‍ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിന് കീഴിലുള്ള വിദഗ്ധ സംഘം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ ഫൈസര്‍ അപേക്ഷ പിന്‍വലിച്ചിരുന്നു.

എന്നാല്‍ രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദേശ വാക്‌സിനുകളുടെ ഉപയോഗം സംബന്ധിച്ച നയം കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇതുപ്രകാരം യുകെ, യുഎസ് എന്നീ രാജ്യങ്ങളില്‍ ഉപയോഗത്തിന് അനുമതി ലഭിച്ച വാക്‌സിന്‍ രാജ്യത്ത് രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ നടത്താതെ തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുകയെന്നതാണ് പുതിയ നയം.

advertisement

Also Read-COVID 19| ആശ്വാസ വാർത്ത; പ്രതിദിന കോവിഡ് കണക്ക് രണ്ട് ലക്ഷത്തിൽ താഴെയായി കുറഞ്ഞു

ഫൈസര്‍, മൊഡേണ വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ കേന്ദ്രതലത്തില്‍ ബന്ദപ്പൈന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. 'ഇന്ത്യക്ക് എത്ര ഡോസ് നല്‍കാന്‍ കഴിയുമെന്നത് അവരുടെ ഉത്പാദനത്തില്‍ മിച്ചം വരുന്നതിനെ ആശ്രയിച്ചിരിക്കും. അവര്‍ വിതരണം ചെയ്യുന്ന വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് ഉറപ്പാക്കും'' ലവ് അഗര്‍വാള്‍ പറഞ്ഞു.

അതേസമയം വാക്‌സിന്‍ വിതരണത്തില്‍ സംസ്ഥാനങ്ങളുമായി നേരിട്ട് കരാറിലേര്‍പ്പെടില്ലെന്നും കേന്ദ്ര സര്‍ക്കാരുമായി മാത്രമേ കരാറുണ്ടാവുകയുള്ളൂവെന്നും ഫൈസറും മൊഡേണയും വ്യക്തമാക്കിയിരുന്നു.

advertisement

വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ പതിനൊന്ന് വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ്. വിദേശത്ത് പഠിക്കാനും ജോലിക്കായും പോകുന്നവരും മുന്‍ഗണനാ വിഭാഗത്തിലുണ്ട്. സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജാണ് അറിയിച്ചത്.\

Also Read-സ്ഫുട്നിക് വി ഉൽപാദനം ഇന്ത്യയിൽ തുടങ്ങി; പ്രതിവർഷം പത്തുകോടി ഡോസ് ഉൽപാദിപ്പിക്കും

advertisement

വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെ വാക്സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്.സി.ഐ.യുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്.എസ്.എല്‍.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്സിനേഷന്‍ നിര്‍ബന്ധമുള്ളവര്‍, കടല്‍ യാത്രക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ളവരേയാണ് വാക്സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine | ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഇന്ത്യയിലെത്താന്‍ വൈകും
Open in App
Home
Video
Impact Shorts
Web Stories