3,78,741 പേർ 24 കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. 2,49,65,463 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ‍് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 2,74,390 പേർ കോവിഡ് ബാധിച്ച് മരിച്ചു. 2,11,74,076 പേർ രോഗമുക്തരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 35,16,997 ആണ്. ഇതുവരെ 18,29,26,460 പേർ വാക്സിൻ സ്വീകരിച്ചു.
പ്രതിദിന കോവിഡ് കണക്കുകൾ രണ്ട് ലക്ഷത്തിന് താഴെ ആയിരിക്കുമ്പോൾ ടെസ്റ്റ് നിരക്കുകളും രാജ്യത്ത് കുറവാണ്.
advertisement
ആദ്യ അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകൾ
മഹാരാഷ്ട്ര- 34,389
തമിഴ്നാട്- 33,181
കർണാടക- 31, 531
കേരളം- 29,704
ആന്ധ്രപ്രദേശ്- 24,171
പ്രതിദിന കോവിഡ് കേസുകളിൽ 54.37 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ നിന്ന് മാത്രമാണ് 12.22 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. 974 പേരാണ് ഇന്നലെ മഹാരാഷ്ട്രയിൽ മരിച്ചത്. കർണാടകയിൽ 403 പേർ ഇന്നലെ മരണപ്പെട്ടു.
You may also like:അടുത്ത 3 ദിവസങ്ങൾക്കുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 51 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി നല്‍കും: കേന്ദ്ര ആരോഗ്യ മന്ത്രാലയം
അതേസമയം, കേരളത്തിൽ നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വന്നു. കോവിഡ് വ്യാപനത്തിന്‍റെയും ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്നു നിൽക്കുന്നതിന്‍റെയും അടിസ്ഥാനത്തിൽ തിരുവനന്തപുരം. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കഴിഞ്ഞ ദിവസം അർധരാത്രി മുതലാണ് നടപ്പിലായത്. കർശന നിയന്ത്രണങ്ങളാണ് ജില്ലാ അടിസ്ഥാനത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ തന്നെ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പുറമെയാണ് ട്രിപ്പിൾ ലോക്ക്ഡൗണിന്‍റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്.
ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.