ഇതിൽ 36,24,197 പേർ രോഗമുക്തരായി. 9,58,316 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. രോഗബാധിതര്‍ക്കൊപ്പം രാജ്യത്തെ കോവിഡ് മരണസംഖ്യയും ഉയരുന്നുണ്ട്. ഒറ്റദിവസത്തിനിടെ 1,201 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 77,472 ആയി ഉയർന്നിട്ടുണ്ട്.
രോഗബാധിതരുടെയും മരണസംഖ്യയിലും ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന് മഹാരാഷ്ട്രയാണ്. പത്തുലക്ഷത്തിലധികം പേർക്കാണ് ഇവിടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 28724 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
advertisement
Location :
First Published :
September 12, 2020 10:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 24 മണിക്കൂറിൽ ഒരുലക്ഷത്തോളം രോഗബാധിതര്‍; ഏറ്റവും ഉയർന്ന പ്രതിദിന കണക്കുമായി ഇന്ത്യ