TRENDING:

Covid 19|ഇന്ന് നേരിയ കുറവ്; ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,06,064

Last Updated:

കർണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്ത് ഇന്ന് ആശ്വാസ ദിനം. പ്രതിദിന കോവിഡ് കേസുകളിൽ (Covid 19)  കഴിഞ്ഞ ദിവസത്തേക്കാൾ 8.2 ശതമാനത്തിന്റെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. 3,06,064 പുതിയ കോവിഡ്Covid 19|ഇന്ന് നേരിയ കുറവ്; ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,06,064 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,95,43,328 ആയി. 20.75 ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
advertisement

കർണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കർണാടക(50,210) യിലാണ് ഏറ്റവും കൂടുതൽ കേസുകൾ.

കേരളം- 45,449, മഹാരാഷ്ട്ര- 40,805, തമിഴ്നാട്- 30,580, ഗുജറാത്ത്- 16,617 എന്നിങ്ങനെയാണ് മറ്റ് നാല് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകൾ.

വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ തുടരുകയാണ്. ഉത്തരാഖണ്ഡിൽ നിയന്ത്രണങ്ങൾ ജനുവരി 31 വരെ നീട്ടി. അംഗനവാടികൾ, 12ാം ക്ലാസുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഓൺലൈൻ ക്ലാസുകൾ തുടരുന്നുണ്ട്.

Also Read-Omicron | നഗരങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം ശക്തം; പടരുന്നത് ബി.എ. 2 ഉപവകഭേദം

advertisement

മുംബൈയിൽ 1 മുതൽ 12 വരെയുള്ള ക്ലാസുകൾ വീണ്ടും തുറന്നു.

കേരളത്തിൽ ഇന്നലെ 45,449 പേര്‍ക്ക് കോവിഡ്-19 (covid 19) സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ത്യയിലെ നഗരങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷം. ഒമിക്രോണ്‍ ഉപവകഭേദങ്ങളായ B. A. B.A,2, B.A.3 എന്നിങ്ങനെയാണ് രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

advertisement

കൊറോണ വൈറസിന്റെ !മിക്രോണ്‍ വകഭേദം രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ലാബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് അറിയിച്ചു. മെട്രോ നഗരങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെന്നും ഇന്‍സോഗ് വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അധിക കേസുകളും തീരെ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവയോ, നേരിയ ലക്ഷണങ്ങള്‍ ഉള്ളവയോ ആണ്. മാത്രമല്ല ഒമിക്രോണ്‍ ബാധിക്കപ്പെടുന്ന ഭൂരിഭാഗം പേരും വിദേശയാത്ര കഴിഞ്ഞു വന്നവരുമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19|ഇന്ന് നേരിയ കുറവ്; ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,06,064
Open in App
Home
Video
Impact Shorts
Web Stories