പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനമായും ഉയർന്നു. നിലവിൽ 20,18,825 പേരാണ് ചികിത്സയിലുള്ളത്. കർണാടകയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗബാധിതർ. 24 മണിക്കൂറിനിടെ 47,754 പേർക്ക് രോഗം സ്ഥിരീകരിച്ചു. 46837 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളമാണ് രണ്ടാമത്.
മഹാരാഷ്ട്രയിൽ 46,197 പേർ രോഗബാധിതരായതോടെ പോസിറ്റിവിറ്റി നിരക്ക് 23.5 ശതമാനമായി ഉയർന്നു. സംസ്ഥാനത്ത് 125 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീക്കരിച്ചു. തമിഴ്നാട് 28561, ഗുജറാത്ത് 24485, ഡൽഹി 12306 ,പശ്ചിമ ബംഗാൾ 10959 എന്നിങ്ങനെയാണ് പ്രതിദിന കണക്ക്.
അതേസമയം വാക്സിൻ സംരക്ഷണമുള്ളതിനാൽ മൂന്നാംതരംഗത്തിൽ മരണനിരക്ക് കുറവാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. മരിച്ചവരിൽ കൂടുതലും അനുബന്ധ രോഗങ്ങളുള്ളവരാണ്. രണ്ടാം തരംഗത്തെ അക്ഷിച്ച് രോഗബാധിതരിൽ ആരോഗ്യപ്രശ്നങ്ങൾ വളരെ കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കേരളത്തില്‍ ഇന്നലെ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
