തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ആദ്യ അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകൾ ഇങ്ങനെ,
തമിഴ്നാട്- 34,867
കർണാടക- 25,311
മഹാരാഷ്ട്ര- 22,122
പശ്ചിമബംഗാൾ- 17,883
കേരളം- 17,821
പ്രതിദിന കോവിഡ് കണക്കുകളിൽ 17.75 ശതമാനവും തമിഴ്നാട്ടിൽ നിന്നാണ്. രാജ്യത്തെ ആകെ കോവിഡ് കേസിൽ 6.007 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്തെ കോവിഡ് മരണങ്ങൾ മൂന്ന് ലക്ഷം കടന്നിരുന്നു. 307,231 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് കോവിഡ് മരണനിരക്കിൽ മൂന്നാമതാണ് ഇന്ത്യ. നാൽപ്പത്തിയൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് കണക്ക് രണ്ട് ലക്ഷത്തിൽ താഴെ ആകുന്നത്. 21 ദിവസത്തിനിടയിൽ ഏറ്റവും കുറവ് മരണം റിപ്പോർട്ട് ചെയ്തതും ഇന്നലെയാണ്.
വിദേശത്തേക്ക് പോകുന്നവര്‍ക്കും വാക്‌സിനേഷന്‍\
വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ പതിനൊന്ന് വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യവകുപ്പ്. വിദേശത്ത് പഠിക്കാനും ജോലിക്കായും പോകുന്നവരും മുൻഗണനാ വിഭാഗത്തിലുണ്ട്. സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജാണ് അറിയിച്ചത്.
You may also like:ഭീതി പരത്തി യെല്ലോ ഫംഗസും; ബ്ലാക്ക് ഫംഗസിനേയും വൈറ്റ് ഫംഗസിനേയും അപേക്ഷിച്ച് കൂടുതല്‍ അപകടകാരി
വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെ വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ഇന്നലെ 17,821 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 196 മരണം
കേരളത്തില്‍ 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,88,81,587 സാമ്പിളുകളാണ് പരിശോധിച്ചത്.