TRENDING:

COVID 19| കോവിഡ് രോഗികളില്‍ രണ്ടാംഘട്ട മരുന്ന് പരീക്ഷണം നടത്താന്‍ ഇന്ത്യൻ കമ്പനിയും; 40 രോഗികളില്‍ മരുന്ന് പരീക്ഷിക്കും

Last Updated:

പൂനെ ബി.എം.ജെ മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സഹായത്തോടെ കഴിയുന്ന 40 കോവിഡ് രോഗികളില്‍ മരുന്ന് പരീക്ഷിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് -19 രോഗികളില്‍ രണ്ടാംഘട്ട മരുന്ന് പരീക്ഷണം നടത്താന്‍ ഇന്ത്യയിലെ പ്രമുഖ മരുന്ന് ഗവേഷണ കമ്പനിയായ പി എന്‍ ബി വെസ്പെര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. പൂനെ ബി.എം.ജെ മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സഹായത്തോടെ കഴിയുന്ന 40 കോവിഡ് രോഗികളില്‍ മരുന്ന് പരീക്ഷിക്കും. 60 ദിവസത്തിനകം പരീക്ഷണം പൂര്‍ത്തിയാക്കും.
advertisement

ലോകത്ത് തന്നെ കോവിഡ് രോഗികളില്‍ വാക്‌സിനേഷന്‍ അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിതെന്ന് പി എന്‍ ബി വെസ്പെര്‍ ലൈഫ് സയന്‍സ് അവകാശപ്പെട്ടു. കൊച്ചി,തൃശൂര്‍ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പിഎന്‍ബി വെസ്‌പെര്‍ ലൈഫ് ആഗോളതലത്തില്‍ കോവിഡ് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഡെക്സമേതസോണ്‍ എന്ന മരുന്നുമായി പി എന്‍ ബി -001 പരീക്ഷണ ഫലം താരതമ്യം ചെയ്യും.

Also Read: Covid 19 | ഇന്ന് 2988 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2738 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

advertisement

രണ്ടാം ഘട്ട പരീക്ഷണത്തിന് ശേഷം രാജ്യത്തെ 6 മെഡിക്കല്‍ കോളജുകളിലായി ഏകദേശം 350 കോവിഡ് രോഗികളില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. യു എസ്, യൂറോപ്പ് തുടങ്ങി ആഗോള തലത്തില്‍ പേറ്റന്റും ബൗദ്ധിക സ്വത്തവകാശവും കമ്പനി ഉറപ്പാക്കിയിയിട്ടുണ്ട്. ഒന്നാം ഘട്ട പരീക്ഷണത്തില്‍ മനുഷ്യരില്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഎന്‍ബി-001 രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് തയാറെടുക്കുന്നത്.

advertisement

വിവിധ കാലയളവുകളിലായി ലോ, മീഡിയം, ഹൈ ഡോസ് മരുന്ന് 74 പൂര്‍ണ ആരോഗ്യമുള്ളവരിലാണ് പരീക്ഷിച്ചത്. പൈറെക്‌സിയ പഠനങ്ങളില്‍ ആസ്പിരിനേക്കാള്‍ ഇരുപത് മടങ്ങ് ശക്തിയേറിയതാണ് പിഎന്‍ബി-001 എന്ന് തെളിയിക്കപ്പെട്ടതാണ്.

യു.എസ്. എഫ് ഡി എ മരുന്നില്‍ താത്പര്യം പ്രകടിപ്പിക്കുകയും തുടര്‍ന്ന് അവരുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയാണ് രണ്ടാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചത്. കോവിഡ് 19 മരുന്ന് പരീക്ഷണങ്ങളുടെ ഭാഗമാകാന്‍ യു.കെ. സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പിഎന്‍ബി ആരംഭിച്ചു കഴിഞ്ഞു. ഡോ. എറിക് ലാറ്റ്മാന്റെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘമാണ് യുകെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

advertisement

ആന്റി പൈററ്റിക് ആന്‍ഡ് പെയിന്‍ പഠനങ്ങളില്‍ ആസ്പിരിനേക്കാള്‍ ഇരുപത് മടങ്ങ് ഫലപ്രദമാണ് പിഎന്‍ബി-001 എന്നും ശ്വാസ തടസത്തിനും ശാസകോശ ഉത്തേജനത്തിനും ഏറെ ഫലപ്രദമാണിതെന്നും ഡോ. എറിക് ലാറ്റ്മാന്‍ പറഞ്ഞു. ഡെങ്കി വൈറസ് പഠനത്തിലും പി എന്‍ ബി -001 മികച്ച ഫലമാണ് നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ നിര്‍ണായക മുഹൂര്‍ത്തമാണിതെന്ന് പി എന്‍ ബി വെസ്പെര്‍ ലൈഫ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ പി.എന്‍. ബലറാം അഭിപ്രായപ്പെട്ടു.

advertisement

പനി, ശരീര വേദന, താപ നില എന്നിവ കുറയ്ക്കുന്നതിന് ഏറെ ഫലപ്രദമാണ് പി എന്‍ ബി -001 എന്ന് പ്രീ ക്ലിനിക്കല്‍ പഠനങ്ങളില്‍ തന്നെ വ്യക്തമായിരുന്നതായി അദ്ദേഹം പറഞ്ഞു. സ്മാള്‍ സെല്‍ ലങ്ങ് ക്യാന്‍സര്‍, സെനോഗ്രാഫ്റ്റ്, അലോഗ്രാഫ്റ്റ് പഠനങ്ങളിലും പി എന്‍ ബി -001 മികച്ച ഫലം നല്‍കി. കോവിഡ് രോഗികളില്‍ മികച്ച ഫലം ലഭിച്ചാല്‍ കോവിഡ് 19 ചികിത്സക്കായുള്ള ലോകത്തെതന്നെ ആദ്യ മരുന്നായിരിക്കും പി എന്‍ ബി -001 എന്ന് പി.എന്‍. ബല്‍റാം പറഞ്ഞു.

വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കായുള്ള ആറോളം മരുന്നുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. കഠിന വേദന, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്ന് രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ഈ മാസം അവസാനത്തോടെ പരീക്ഷണം പൂര്‍ത്തിയാകും. പാന്‍ക്രിയാറ്റിക്, കോളന്‍ ക്യാന്‍സറുകള്‍ക്കുള്ള പി എന്‍ ബി -028 മരുന്ന് അടുത്ത വര്‍ഷം മാര്‍ച്ചിന് മുന്‍പ് പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കും. പി എന്‍ ബി 081, ബ്രെയിന്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ക്കായുള്ള പി എന്‍ ബി -291, ഗ്യാസ്ട്രിക് ക്യാന്‍സര്‍, സെല്‍ ലങ്ങ് ക്യാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കുള്ള പി എന്‍ ബി -102 എന്നീ മരുന്നുകളും പരീക്ഷണ ഘട്ടത്തിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| കോവിഡ് രോഗികളില്‍ രണ്ടാംഘട്ട മരുന്ന് പരീക്ഷണം നടത്താന്‍ ഇന്ത്യൻ കമ്പനിയും; 40 രോഗികളില്‍ മരുന്ന് പരീക്ഷിക്കും
Open in App
Home
Video
Impact Shorts
Web Stories