കൊറോണ അടിയന്തരഘട്ടത്തിൽ റെംഡെസിവിർ ഉപയോഗിക്കാൻ ഈ മാസമാദ്യം ഗിലെഡിന് അമേരിക്ക അനുമതി നൽകിയിരുന്നു. ''ഞങ്ങൾ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിരീക്ഷിക്കുകയാണ്. ബന്ധപ്പെട്ട അനുമതി ലഭിച്ചാൽ മരുന്ന് വിപണിയിലിറക്കും. മരുന്ന് ഘടകങ്ങൾ സ്വന്തമായി തന്ന നിർമിക്കുന്നതും ആലോചനയിലുണ്ട്. ഇത് ചെലവ് കുറയ്ക്കാനും ലഭ്യത ഉറപ്പാക്കാനും സഹായിക്കും'' - ജൂബിലന്റ് ലൈഫ് സയൻസസിന്റെ ശ്യാം ഭാർദിയയും ഹരി ഭാർദിയയും പറഞ്ഞു.
TRENDING:#AatmanirbharBharat: 20 ലക്ഷം കോടി രൂപയുടെ ആത്മനിർഭർഭാരത്; ലോകത്തെ ഏറ്റവും വലിയ കോവിഡ് പാക്കേജുമായി പ്രധാനമന്ത്രി [NEWS]ബാറുകളിൽ നിന്ന് ഇനി മദ്യം പാഴ്സലായി ലഭിക്കും; അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനം [NEWS]Covid in Kerala | അഞ്ചു പേര്‍ക്കു കൂടി കോവിഡ്; ഇന്ന് നെഗറ്റീവ് കേസുകളില്ല; ചികിത്സയിലുള്ളത് 32 പേര്‍ [NEWS]
advertisement
യൂറോപ്പിലും ഏഷ്യയിലും ആവശ്യമായ മരുന്ന് നിർമിച്ച് വിൽക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഇന്ത്യൻ മരുന്ന് നിർമാണ കമ്പനികളുടെ ചർച്ച നടത്തിവരികയാണെന്ന് ഗിലെഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) റെംഡെസിവിര്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കാമെന്ന് ഔദ്യോഗികമായി അറിയിച്ചത്.
എബോളാ വ്യാധിക്കെതിരെയാണ് ഈ മരുന്ന് 2014ല്‍ പുറത്തിറക്കിയത്. തുടര്‍ന്ന് ഇത് മേര്‍സ്, സാര്‍സ് എന്നീ രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഉപയോഗിച്ചു വരികയായിരുന്നു. ജനുവരി മാസം മുതല്‍ തങ്ങളുടെ ഗവേഷകര്‍ റെംഡെസിവിര്‍ കോവിഡ്19 രോഗികളില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ രാപ്പകലില്ലാതെ പണിയെടുക്കുകയായിരുന്നുവെന്നാണ് ഗിലെഡ് പറയുന്നത്. റെംഡെസിവിർ രോഗികളുടെ വിഷമതകള്‍ കുറയ്ക്കാന്‍ സഹായച്ചേക്കുമെന്ന നിഗമനത്തിലാണ് തങ്ങള്‍ എത്തിയതെന്നാണ് ഗിലെഡ് സയന്‍സസ് വ്യക്തമാക്കിയിരുന്നു.