ബാറുകളിൽ നിന്ന് ഇനി മദ്യം പാഴ്സലായി ലഭിക്കും; അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനം
- Published by:Rajesh V
- news18-malayalam
Last Updated:
Liquor Sale in Kerala | ബെവ്കോയുടേയും കൺസ്യൂമർഫെഡിന്റേയും ഔട്ട്ലെറ്റുകളിലെ മദ്യ വില്പനയ്ക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ഇതിനായുള്ള ആപ് ഉടൻ തയാറാകും.
തിരുവനന്തപുരം: ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നൽകാൻ അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം. ഇതിനുള്ള നടപടികൾ എക്സൈസ് വകുപ്പ് തുടങ്ങി. മെയ് 17നു ശേഷം മദ്യക്കടകൾക്കൊപ്പം ബാറുകളും തുറക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ നാളെ തുറക്കും.
ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നൽകാൻ സർക്കാർ നേരത്തേ ആലോചിച്ചതാണ്. എന്നാൽ നിലവിലെ അബ്കാരി ചട്ടം ഇതിന് അനുവദിക്കുന്നില്ല. അതിനാലാണ് ചട്ട ഭേദഗതി കൊണ്ടുവരുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. എക്സൈസ് വകുപ്പിന്റെ ശുപാർശ നിയമ വകുപ്പിന്റെ പരിശോധനയിലാണ്. ഉടൻ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങും.
ബിവറേജസ് ഔട്ട്ലെറ്റുകളിലെ നിരക്കിൽ ബാറുകളിൽ നിന്നും മദ്യം നൽകാനാണ് സർക്കാർ നിർദേശം. ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടത്തിൽ സർക്കാർ ഈ നിർദേശം മുന്നോട്ടുവച്ചപ്പോൾ ബാർ ഉടമകൾ അംഗീകരിച്ചിരുന്നില്ല. എന്നാൽ കുറച്ചു ദിവസത്തേക്കു ഇപ്രകാരം വിറ്റാൽ മതിയെന്ന സർക്കാരിന്റെ ഉറപ്പിനെ തുടർന്ന് ബാർ ഉടമകൾ നിലപാടിൽ അയവു വരുത്തിയതായാണ് സൂചന.
advertisement
TRENDING:ലോകത്തിലെ ഏറ്റവും ധനസമ്പത്തുള്ള ക്ഷേത്രം; പക്ഷേ ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ല; ഇളവുകൾ തേടി തിരുപ്പതി ദേവസ്ഥാനം [NEWS]കോവിഡ് 19: കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരുമെന്ന സൂചന നൽകി പ്രധാനമന്ത്രി [NEWS]മോഹൻലാലിന്റെ 'നഴ്സസ് ദിന സർപ്രൈസ്': പ്രവാസി നഴ്സുമാരെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ച് താരം [NEWS]
ബെവ്കോയുടേയും കൺസ്യൂമർഫെഡിന്റേയും ഔട്ട്ലെറ്റുകളിലെ മദ്യ വില്പനയ്ക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ഇതിനായുള്ള ആപ് ഉടൻ തയാറാകും. ബാർ കൗണ്ടറുകളേയും ഇതിന്റെ ഭാഗമാക്കാനും ശ്രമമുണ്ട്. ബാർ കൗണ്ടറുകളിൽ നിന്നു കൂടി പാഴ്സൽ നൽകിയാൽ തിരക്ക് വീണ്ടും കുറയക്കാനാകുമെന്നു സർക്കാർ കണക്കൂകൂട്ടുന്നു. ഇതോടെ രണ്ടായിരത്തിലധികം കൗണ്ടറുകൾ സംസ്ഥാനത്ത് മദ്യ വില്പനയ്ക്കായി തുറക്കും.
advertisement
കർശന നിയന്ത്രണങ്ങളോടെയാണ് നാളെ കള്ള് ഷാപ്പുകൾ തുറക്കുന്നത്. ഒന്നര ലിറ്റർ വരെ കള്ള് പാഴ്സലായി നൽകും. ഒരു സമയം അഞ്ചു പേരിൽക്കൂടുതൽ ഷാപ്പുകളിൽ അനുവദിക്കുകയുമില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 12, 2020 4:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാറുകളിൽ നിന്ന് ഇനി മദ്യം പാഴ്സലായി ലഭിക്കും; അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനം