TRENDING:

Omicron | ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം അപകടകാരിയാണോ?

Last Updated:

രാജ്യത്തെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദക്ഷിണാഫ്രിക്കയിലെ (South Africa) പുതിയ കൊറോണ വൈറസ് വകഭേദത്തിനെക്കുറിച്ച് (Corona Virus Variant) എന്തൊക്കെ വിവരങ്ങൾ ലഭ്യമാണ്?
advertisement

ഔപചാരികമായി B.1.1.529 എന്നറിയപ്പെടുന്ന ഈ വൈറസ് സാര്‍സ് cov2 വൈറസിന്റെ പുതുതായി രൂപപ്പെട്ട വകഭേദമാണ്. പുതിയ വകകഭേദമായതുകൊണ്ടുതന്നെ അതിനെക്കുറിച്ചുള്ള അറിവ് ഇപ്പോള്‍ പരിമിതമാണെങ്കിലും, ഇത് അസാധാരണമാം വിധം വലിയ അളവില്‍ ജനിതകമാറ്റം സംഭവിച്ച ഒരു വകഭേദമാണെന്നും, വളരെ വേഗത്തില്‍ പടരാനുള്ള ശേഷി ഈ വൈറസിനുണ്ടെന്നുമാണ് ലോകമെമ്പാടുമുള്ള ഗവേഷകര്‍ പറയുന്നത്. പുതിയ B.1.1.529 വകഭേദത്തിന് മൊത്തത്തില്‍ ഏകദേശം 50 മ്യൂട്ടേഷനുകളുണ്ട്. സ്‌പൈക്ക് പ്രോട്ടീനില്‍ മാത്രം 30-ലധികം മ്യൂട്ടേഷനുകള്‍ ഇതിനുണ്ട്. സ്‌പൈക്ക് പ്രോട്ടീന്‍ മനുഷ്യ കോശത്തിന്റെ ഉപരിതലത്തില്‍ പതിക്കുന്ന വൈറസിന്റെ ഭാഗമാണ്. വൈറസിന്റെ ഏറ്റവും പ്രകടമായ ഭാഗം കൂടിയാണിത്. നിലവിലുള്ള വാക്‌സിനുകള്‍ സ്‌പൈക്ക് പ്രോട്ടീനിനെ ലക്ഷ്യം വയ്ക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. പുതിയ വൈറസ് വകഭേദങ്ങളിൽ കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടാകുന്നു. അതിനാല്‍ ഈ വൈറസിന് വാക്സിനുകളിൽനിന്ന് രക്ഷപ്പെടാനുള്ള ശേഷി വര്‍ദ്ധിക്കും.

advertisement

B.1.1.529 എത്രത്തോളം വ്യാപകമാണ്?

B.1.1.529 വകഭേദത്തെക്കുറിച്ച് വിലയിരുത്താൻ ലോകാരോഗ്യ സംഘടന ഈ ആഴ്ചയ്ക്കുള്ളില്‍ ഒരു അടിയന്തര യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡെല്‍റ്റ, ഗാമ, ആല്‍ഫ തുടങ്ങി ഗ്രീക്ക് അക്ഷരമാലയിൽ നിന്ന് പേരിടുന്ന സമ്പ്രദായം പിന്തുടർന്ന് ഈ വകഭേദത്തിന് 'നു' (Nu) എന്ന നാമം നല്‍കിയേക്കാം.ബോട്‌സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരില്‍ ഈ പുതിയ വേരിയന്റ് കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ പത്ത് കേസുകളാണ് സ്ഥിരീകരിച്ചത്.

advertisement

ഏറ്റവും കൂടുതല്‍ കേസുകള്‍ ദക്ഷിണാഫ്രിക്കയിലെ ഗ്വാട്ടെങ് പ്രവിശ്യയില്‍ നിന്നാണ്. ഗ്വാട്ടെങ്ങിന്റെ ഭാഗമായ ഷ്വാനില്‍, കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1% ത്തില്‍ നിന്ന് 30% ആയി ഉയര്‍ന്നു. നിലവിലെ വിശകലനം സൂചിപ്പിക്കുന്നത്, ആ മേഖലയില്‍ ഈ പുതിയ വകഭേദം നിലവിലെ പ്രബലമായ ഡെല്‍റ്റ വേരിയന്റിനെയും C.1.2 എന്ന് വിളിക്കപ്പെടുന്ന മറ്റൊരു പ്രമുഖ വകഭേദത്തിനെയും മറികടന്ന് മുന്നേറുമെന്നാണ്.

എന്താണ് ഇന്ത്യയുടെ പ്രതികരണം?

രാജ്യത്ത് ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സർവീസുകളുമില്ല. എന്നിരുന്നാലും വിമാന യാത്രാ നിയന്ത്രണങ്ങള്‍ ഉള്‍പ്പടെയുള്ളവ ആഗോളതലത്തില്‍ ലഘൂകരിക്കുമ്പോള്‍, പുതിയ വകഭേദം ഇവിടെ കണ്ടെത്തിയാല്‍ അതിശയിക്കാനില്ല. രാജ്യം ഏതായാലും ശക്തമായ ജാഗ്രത പുലര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യാഴാഴ്ച വൈകിട്ടോടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

''ഈ വകഭേദത്തിന് ഗണ്യമായി ഉയര്‍ന്ന മ്യൂട്ടേഷനുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതിനാല്‍ രാജ്യത്ത് അടുത്തിടെ വിസ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും അന്താരാഷ്ട്ര യാത്രകള്‍ക്ക് പഴയതുപോലെ അനുമതി നൽകിയതും കണക്കിലെടുത്താൽ രാജ്യത്തിന് ഗുരുതരമായ പൊതുജനാരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്'' എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരും കേസുകള്‍ കണ്ടെത്തിയ രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്നവരും ഇന്ത്യയില്‍ കടന്നാല്‍ നിര്‍ബന്ധമായും പരിശോധനകള്‍ നടത്തണണമെന്നും, ഫലം പോസിറ്റീവ് ആയവരുടെ സാമ്പിളുകള്‍ ഇന്‍സാകോഗ് എന്ന 'ഇന്ത്യ സാര്‍സ് കോവ്2 ജീനോം കണ്‍സോര്‍ഷ്യം' (INSACOG - India Sars Cov2 genome consortium)-ത്തിലേക്ക് അധികൃതര്‍ അയയ്ക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ലാബുകളുടെ ഒരു ക്ലസ്റ്ററാണ് ഇന്‍സാകോഗ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം അപകടകാരിയാണോ?
Open in App
Home
Video
Impact Shorts
Web Stories