താരങ്ങളുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ജാഗ്രത പാലിക്കണമെന്നും ബിഎംസി അധികൃതർ അറിയിച്ചു. കരീന കപൂറിനും അമൃത അറോറയ്ക്കുമെതിരെ ബിഎംസി രംഗത്തെത്തിയ കാര്യം എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച കാര്യം കരീനയോ അമൃതയോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് കരീനയും അമൃതയും. അടുത്തിടെ ഇരുവരും നിരവധി പാർട്ടികളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഏറ്റവും ഒടുവിലായി റിയ കപൂറിന്റെ പാർട്ടിയിലാണ് ഇരുവരും പങ്കെടുത്തത്.
advertisement
ഇതേ പാർട്ടിയിൽ അമൃത അറോറയുടെ സഹോദരി മലൈക അറോറ, കരീനയുടെ സഹോദരി കരിഷ്മ കപൂർ, മസാബ ഗുപ്ത, കരീനയുട മാനേജർ എന്നിവരും പങ്കെടുത്തിരുന്നു. ഇതിന‍്റെ ചിത്രങ്ങൾ കരീന ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
കരൺ ജോഹറിന്റെ വസതിയിൽ അടുത്തിടെ നടന്ന പാർട്ടിയിലും കരീന കപൂർ പങ്കെടുത്തിരുന്നു. ബോളിവുഡിലെ നിരവധി പ്രമുഖരാണ് ഈ പാർട്ടിയിൽ പങ്കെടുത്തത്. താരത്തിന് കോവിഡ് ബാധയുണ്ടായത് എവിടെ നിന്നാണ് വ്യക്തമല്ല. കബി ഖുഷി കബി ഖം എന്ന ചിത്രത്തിന്റെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പാർട്ടി.
ആലിയ ഭട്ട്, മലൈക അറോറ, അമൃത അറോറ, അർജുൻ കപൂർ എന്നിവരും പാർട്ടിയിലുണ്ടായിരുന്നു. ബോളിവുഡിലെ പ്രമുഖരായ രണ്ടു പേർക്ക് കോവിഡ‍് ബാധിച്ചതോടെ മറ്റ് താരങ്ങളും ക്വാറന്റീനിൽ മാറേണ്ടി വരും.
