മെയ് ഒന്നുമുതൽ ആറുവരെ 1689 മരണവും മെയ് ഏഴുമുതൽ 13 വരെ 3500 മരണവുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കോവിഡ് കേസുകൾ പരിശോധിക്കുകയാണെങ്കിൽ മെയ് ആദ്യവാരം 2.6 ലക്ഷത്തോളം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മെയ് 7-13 നിടയിൽ 2.9 ലക്ഷം കേസുകളാണ്. 18-44 വയസ്സുവരെയുളളവർക്കായുളള വാക്സിൻ വെള്ളിയാഴ്ച മുതൽ കർണാടക സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. വാക്സിൻ ക്ഷാമം നേരിടുന്നില്ലെന്നും വാക്സിൻ വരുന്ന മുറയ്ക്ക് എല്ലാവർക്കും വാക്സിൻ വിതരണം ചെയ്യുമെന്നും കർണാടക ആരോഗ്യമന്ത്രി കെ.സുധാകർ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
Also Read രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ കുറഞ്ഞു: മരണനിരക്ക് 4000 ത്തിന് മുകളില്‍
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തമിഴ്നാട്ടില്‍ യുവാക്കള്‍ക്കിടയില്‍ മരണനിരക്ക് കുതിക്കുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത നാല്‍പതു വയസിന് താഴെയുള്ളവരുടെ മരണനിരക്ക് നാലുമാസത്തിനിടെ കൂടിയത് 21 ശതമാനം. അതിനിടെ ഗുരുതര രോഗികള്‍ക്കുള്ള റെംഡിസിവിര്‍ മരുന്നും ഓക്സിജന്‍ സിലിണ്ടറുകളും കരിഞ്ചന്തയില്‍ വില്‍ക്കുന്നവരെ ഗുണ്ടാആക്ടില്‍പെടുത്തി അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉത്തരവിട്ടു.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മരിച്ചുവീഴുന്ന യുവാക്കളുടെ എണ്ണത്തില്‍ വെറും നാലുമാസത്തിനിടെ കൂടിയത് 21 ശതമാനം.കഴിഞ്ഞ ജനുവരി വരെ തമിഴ്നാട്ടില്‍ വൈറസ് തട്ടിയെടുത്ത ജീവനുകളില്‍ 2084 പേര്‍ നാല്‍പതു വയസിനു താഴെയുള്ളവരായിരുന്നു. അതായത് മൊത്തം മരണത്തിന്റെ 18 ശതമാനം. എന്നാല്‍ മേയ് മാസത്തോടെ ഇത് ആറായിരത്തി അറുപത്തിമൂന്നായി. ഈ കാലയളവില്‍മരിച്ചവരില്‍ 39 ശതമാനം പേരും നാല്‍പതിനു താഴെ പ്രായമുള്ളവര്‍.
കോശങ്ങളില്‍ ഓക്സിജന്‍ എത്താതിരിക്കുന്ന ഗുരുതര അവസ്ഥയിലേക്കു രോഗികള്‍ പെട്ടെന്നു പോകുന്നുവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നു വിശദീകരിക്കാനും കഴിയുന്നില്ല. തമിഴ്നാട്ടിലെ ഓക്സിജന്‍ ബെഡുകളും വെന്റിലേറ്ററുകളും അതിവേഗം നിറയാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടത് ഈ പ്രായത്തിലുള്ളവരില്‍ വൈറസ് ബാധ ഗുരുതരമാകുന്നതാണ്.
റെംഡിസിവിര്‍ മരുന്നിനും ഓക്സിജന്‍ സിലിണ്ടറിനുമുള്ള ക്ഷാമം പരിഹരിക്കാന്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. കരിഞ്ചന്തക്കാരെ ഗുണ്ടാ ആക്ടില്‍പെടുത്തി അറസ്റ്റ് ചെയ്യും. നിലവില്‍ അറസ്റ്റിലായ ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള പത്തിലധികം പേര്‍ക്ക് ഇതോടെ ജാമ്യം കിട്ടാതാവും.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചയും നേരിയ കുറവ് രേഖപ്പെടുത്തി. പുതുതായി 3,11,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.