വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ, പ്രതിവാര പോസിറ്റിവിറ്റി നിരക്ക്, ചില ജില്ലകളിലെ മരണങ്ങൾ എന്നിവ തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രം അഞ്ച് സംസ്ഥാനങ്ങൾക്കും ഒരു കേന്ദ്രഭരണ പ്രദേശത്തിനും കത്തെഴുതിയിരുന്നു. രോഗികളുടെ എണ്ണം കൂടുതലുള്ളയിടങ്ങളിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്ര നിർദേശം നിലനിൽക്കുന്നുണ്ട്. എന്നാൽ കേരളം ഇത് ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല.
കേരളം, തമിഴ്‌നാട്, കർണാടക, ഒഡീഷ, മിസോറം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് പരിശോധന, ട്രാക്കിംഗ്, ചികിത്സ, കോവിഡ്-19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും അനുബന്ധ പെരുമാറ്റങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള രീതികൾ എന്നിവ തുടരണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
advertisement
അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസര്‍ഗോഡ് 53 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,66,787 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,62,029 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4758 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 255 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Also read: ഒമിക്രോൺ ജാഗ്രത; കേരളത്തിലേക്കും പുറത്തേക്കും വിമാന യാത്ര ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലേയും ആഭ്യന്തര, വിദേശ യാത്രാ നടപടികളും നിബന്ധനകളും വിശദീകരിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (Airports Authority of India)പുതിയ മാർഗരേഖ പുറത്തിറക്കി. ഒമിക്രോൺ (Omicron) വ്യാപനത്തിന്റെ സാഹചര്യത്തിൽ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൂടുതൽ നിബന്ധനകൾ ബാധകമാണ്. നിലവിൽ മഹാരാഷ്ട്രയിൽ പ്രഖ്യാപിച്ച അധിക നിബന്ധന ഒഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളും വിദേശത്തു നിന്നെത്തുന്നവർക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയാണു ബാധകമാകുക.
കേരളത്തിൽ നിന്നും എത്തുന്നവർക്ക് കർണാടകയിലും ഉത്തരാഖണ്ഡിലും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. തമിഴ്നാട്ടിൽ 72 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ തെളിവോ ഹാജരാക്കണം.
