TRENDING:

COVID 19 | രോഗബാധിതർ കൂടുന്നു; കുവൈറ്റിൽ മെയ് 10 മുതൽ സമ്പൂര്‍ണ്ണ കർഫ്യു

Last Updated:

COVID 19 | കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റിൽ 641 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുവൈറ്റ്: കോവിഡ് 19 രോഗബാധിതരുടെ എണ്ണത്തില്‍ വൻ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി കുവൈറ്റ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഞായറാഴ്ച (മെയ് 10) മുതൽ സമ്പൂർണ്ണ കർഫ്യു നടപ്പിലാക്കും. നിലവില്‍ 16 മണിക്കൂര്‍ നീണ്ട ഭാഗിക കർഫ്യു നിലവിലുണ്ടെങ്കിലും രോഗബാധിതർ കൂടുതലാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്നാണ് അറിയിച്ചിരിക്കുന്നത്.
advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റിൽ 641 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് വൈറസ് ബാധികരുടെ എണ്ണം 7208 ആയി ഉയർന്നു. 47 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് മുഴുവൻ സമയ കർഫ്യു നടപ്പിലാക്കുന്നത്. അടുത്ത ദിവസം വൈകുന്നേരം നാല് മണി മുതൽ കർഫ്യു പ്രാബല്യത്തില്‍ വരും.

TRENDING:മദ്യം വാങ്ങാൻ ഓൺലൈൻ ആപ്പ്; സാധ്യതകൾ പരിശോധിക്കാൻ എക്സൈസ് വകുപ്പ് [NEWS]ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിനാക്കുന്നതാണ് ഉചിതം: കെ.എസ് ശബരിനാഥൻ MLA [NEWS]നെയ്മറിന് ഫുട്ബോൾ മാത്രമല്ല അഭിനയവും അറിയാം; മണി ഹീസ്റ്റിൽ നെയ്മറിനെ കണ്ടിട്ട് മനസിലാകാത്തവരുണ്ടോ ? [NEWS]

advertisement

നേരത്തെ തന്നെ കടുത്ത നിയന്ത്രണണങ്ങൾക്ക് നടുവിലാണ് കുവൈറ്റ്. പൊതുമേഖലയിലടക്കം മെയ് 31 വരെ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിമാന സർവീസുകൾ റദ്ദാക്കിയും പൊതു ഗതാഗത സംവിധാനങ്ങൾ നിർത്തലാക്കിയും പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കിയിട്ടും വൈറസ് വ്യാപനം നിയന്ത്രിക്കാനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരം സമ്പൂര്‍ണ്ണ കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | രോഗബാധിതർ കൂടുന്നു; കുവൈറ്റിൽ മെയ് 10 മുതൽ സമ്പൂര്‍ണ്ണ കർഫ്യു
Open in App
Home
Video
Impact Shorts
Web Stories