ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിനാക്കുന്നതാണ് ഉചിതം: കെ.എസ് ശബരിനാഥൻ MLA
- Published by:Anuraj GR
- news18-malayalam
Last Updated:
Benyamin Vs KS Sabarinathan | "ശ്രീ ബെന്യാമിൻ എനിക്ക് ഇന്ന് ഒരു മറുപടി നൽകി. ഈ മറുപടി പോസ്റ്റിന്റെ ഒരു പ്രസക്‌ത ഭാഗം ചുവടെ ചേർക്കുന്നു...."
പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് കെ.എസ് ശബരിനാഥൻ എംഎൽഎയും എഴുത്തുകാരൻ ബെന്യാമിനും തമ്മിൽ രൂക്ഷമായ വാക്ക്പോര്. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഇരുവരും കൊമ്പുകോർത്തത്. ബെന്യാമിൻ ഉന്നയിച്ച രൂക്ഷ വിമർശനത്തിന് മറുപടിയുമായി കെ.എസ് ശബരിനാഥൻ രംഗത്തെത്തി. സർക്കാരിന്‍റെ ആസ്ഥാന കവിയാക്കണമെന്നാണ് പണ്ട് പറഞ്ഞതെങ്കിലും പോരാളി ഷാജിയുടെ അഡ്മിനാക്കുന്നതാണ് ഉചിതമെന്നായിരുന്നു ശബരിനാഥന്‍റെ മറുപടി.
കെ.എസ് ശബരിനാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ശ്രീ ബെന്യാമിൻ എനിക്ക് ഇന്ന് ഒരു മറുപടി നൽകി. ഈ മറുപടി പോസ്റ്റിന്റെ ഒരു പ്രസക്‌ത ഭാഗം ചുവടെ ചേർക്കുന്നു....
"അപ്പോൾ പിന്നെ താങ്കളുടെ ഉദ്ദേശ്യം സഹായമോ പിന്തുണയോ ഒന്നുമല്ല, ആടുജീവിതത്തിനു സമാനമായ ജീവിതം നയിക്കുന്ന പാവം പ്രവാസികളുടെ ചിലവിൽ പൊതു സമൂഹത്തിൽ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം, അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തിൽ ഒരു ചെറിയ തരിപ്പാകുമല്ലോ എന്ന അധമ വിചാരമാണ് താങ്കളെ അത്തരമൊരു പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്."
advertisement
ഞാൻ പണ്ട് പറഞ്ഞത് അദ്ദേഹത്തിന് സർക്കാരിന്റെ ആസ്‌ഥാനകവി പട്ടം ചാർത്തണമെന്നാണ്. പക്ഷേ ഈ ഭാഷാചാരുതയ്ക്ക് അത് വേണ്ട, പകരം ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിൻ ആക്കണം. അതാണ് ഉചിതം.
TRENDING:മദ്യശാലകളിലെ തിരക്ക്: ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും പരിഗണിക്കണമെന്ന് സുപ്രീം കോടതി [NEWS]സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരത്തിന് വൈറസ് ബാധ [NEWS]കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ [NEWS]
"താങ്കൾ അധിക്ഷേപിച്ച് കോൺഗ്രസിലെ ഞാനടക്കമുള്ള യുവ എംഎൽഎമാർ പ്രവാസികളെ കേരളത്തിലെത്തിക്കാൻ സഹായം സമാഹരിക്കുകയാണെന്നും യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള പരിപാടിയിൽ താങ്കൾ സഹായം ചെയ്യാമോ? ഇതിൽ രാഷ്ട്രീയവ്യത്യാസമില്ല" എന്ന ശബരിനാഥന്‍റെ പോസ്റ്റിന് രൂക്ഷമായ ഭാഷയിലാണ് ബെന്യാമിൻ മറുപടി നൽകിയത്. 'ശബരി, തക്കുടുക്കുട്ടാ, മോനെ പോയി വല്ല തരത്തിലും തണ്ടിയിലും കളിക്കൂ' എന്നായിരുന്നു ബെന്യാമിന്‍റെ മറുപടി. അന്യന്റെ പോക്കറ്റില്‍ കിടക്കുന്ന പണത്തിന്റെ ബലത്തില്‍ മോന്തക്ക് പുട്ടി തേച്ച സ്വന്തം ഫോട്ടോ എടുത്ത് പോസ്റ്ററടിച്ച് ഫേസ് ബുക്കില്‍ ഇടുന്ന അല്പത്തരത്തിന്റെ പേരല്ല പരസഹായമെന്നും ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 08, 2020 6:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിനാക്കുന്നതാണ് ഉചിതം: കെ.എസ് ശബരിനാഥൻ MLA