TRENDING:

Lockdown ഇളവ്; ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ ഇങ്ങനെ

Last Updated:

ഒരു സ്ഥലത്ത് അഞ്ചു പേരിൽ കൂടുതൽ പാടില്ലെന്നും കാന്റീനുകളിൽ തിരക്കു പാടില്ലെന്നും കർശന നിർദേശമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണിൽ ഇന്നുമുതൽ ഇളവ് വരുന്നതോടെ പ്രവർത്തനം പുനരാരംഭിക്കുന്നവർക്ക് മാർഗനിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. സാമൂഹിക അകലം തുടർന്നും പാലിക്കാനും മീറ്റിങ്ങുകൾ വീഡിയോ കോൺഫറൻസിങ് വഴി മാത്രമാക്കാനുമാണ് പ്രധാന നിർദേശം.
advertisement

കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവർ ജോലി സ്ഥലത്തു നിന്ന് വിട്ടു നിന്ന് ക്വാറന്റൈന് വിധേയമാകണമെന്നും ഇവർക്ക് എത്രയും അവധി നൽകണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

കോവിഡ് തീവ്രമേഖലകളിൽ ജോലി ചെയ്യുന്നവർ അതാത് സ്ഥലങ്ങളിലെ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഒരു സ്ഥലത്ത് അഞ്ചു പേരിൽ കൂടുതൽ പാടില്ലെന്നും കാൻറീനുകളിൽ തിരക്കു പാടില്ലെന്നും കർശന നിർദേശമുണ്ട്.

ലോക്ക്ഡൗണിൽ സംസ്ഥാനങ്ങൾക്ക് ആവശ്യമായ ഭേദഗതികൾ വരുത്താമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് കോവിഡ‍് രൂക്ഷമായ ഡൽഹി, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽ ലോക്ക്ഡൗൺ ഇളവ് നൽകേണ്ടതില്ലെന്ന് അതാത് സർക്കാരുകൾ തീരുമാനിച്ചിട്ടുണ്ട്.

advertisement

BEST PERFORMING STORIES:ലോക്ക് ഡൗൺ: 7 ജില്ലകളില്‍ ഇന്നുമുതല്‍ ഇളവ് [NEWS]ലോക്ക് ഡൗൺ ഇളവുകളില്ലെന്ന് ഡൽഹിയും പഞ്ചാബും; സമ്പൂർണ്ണ ലോക്ക് ഡൗണ്‍ മെയ് ഏഴ് വരെ നീട്ടി തെലങ്കാന [NEWS]കോവിഡ് പ്രതിരോധം: മുടിവെട്ടാൻ പോകുന്നവർ തുണിയും ടൗവ്വലും കരുതണമെന്ന് നിർദേശം [NEWS]

advertisement

ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് 3 വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് ഡൽഹിയും പഞ്ചാബും അറിയിച്ചിരിക്കുന്നത്. തെലങ്കാനയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ മെയ് 7 വരെ നീട്ടി.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 16000 കടന്നിരുന്നു. മരണസംഖ്യ 519 ആയി ഉയരുകയും ചെയ്തു. നിലവിലെ ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചതെന്നാണ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പ്രതികരണം.

കേരളത്തിൽ ജില്ലകളെ നാല് സോണുകളായി തിരിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് പച്ച, ഓറഞ്ച് ബി മേഖലകളിലെ ജില്ലകളിലാണ് ഇളവ്. കോട്ടയം, ഇടുക്കി ജില്ലകൾ പച്ച മേഖലയിലും ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകൾ ഓറഞ്ച് ബി മേഖലയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

advertisement

ഈ മേഖലകളിൽ ജില്ലാ അതിർത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാഅതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
Lockdown ഇളവ്; ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories