ലോക്ക് ഡൗൺ: 7 ജില്ലകളില്‍ ഇന്നുമുതല്‍ ഇളവ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ദൂരയാത്രാ വിലക്ക്, ആള്‍ക്കൂട്ട നിയന്ത്രണം, വാഹനനിയന്ത്രണം എന്നിവ ഇളവുകൾ ഉള്ള ജില്ലകളിലും തുടരും.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തൊട്ടാകെ നടപ്പാക്കിയ ലോക് ഡൗണില്‍ നിന്നും സംസ്ഥാനത്തെ ഏഴ് ജില്ലകൾത്ത് ഇളവ്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇളവ്. ഗ്രീന്‍, ഓറഞ്ച് ബി സോണുകളാണ് ഇന്നു തുറക്കുന്നത്. ഈ ജില്ലകളില്‍ 20 വരെ ലോക്ഡൗണ്‍ എന്നായിരുന്നു നേരത്തേ പ്രഖ്യാപനം. എന്നാല്‍, കേന്ദ്ര ഇളവുകള്‍ ഇന്നു നടപ്പിലാകുന്നതിനാല് കേരളവും ഒരു ദിവസം നേരത്തേയാക്കി.
വെള്ളിയാഴ്ച മുതല്‍ ഓറഞ്ച് എ സോണിലും ഈ ഇളവുകൾ നടപ്പാകും. അതേസമയം ദൂരയാത്രാ വിലക്ക്, ആള്‍ക്കൂട്ട നിയന്ത്രണം, വാഹനനിയന്ത്രണം എന്നിവ ഇളവുകൾ ഉള്ള ജില്ലകളിലും തുടരും.
You may also like:കോവിഡ് 19 ജാതിയും മതവും നോക്കാറില്ല; ഇപ്പോൾ വേണ്ടത് ഐക്യവും സാഹോദര്യവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി [NEWS]ഏഴു ജില്ലകളിൽ തിങ്കളാഴ്ച മുതൽ ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വരും [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
ഒറ്റ-ഇരട്ട അക്ക നിയന്ത്രണം
advertisement
റജിസ്ട്രേഷന് നമ്പര്‍ 1, 3, 5, 7, 9 ല്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കു തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുറത്തിറക്കാം.
2, 4, 6, 8, 0 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ നിരത്തില്‍ ഇറക്കാം.
അതേസമയം സ്ത്രീകള്‍ ഒറ്റയ്ക്ക് ഓടിക്കുന്ന വാഹനങ്ങള്‍ക്കോ ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവർക്കോ ഇതു ബാധകമല്ല. പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങളിലെ ജീവനക്കാർ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും നമ്പര്‍ ബാധകമല്ല. 4 ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ പിന്‍സീറ്റില്‍ 2 പേരെ കൂടി അനുവദിക്കും. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം. കുടുംബാംഗമാണെങ്കില്‍ രണ്ടു പേർക്ക് യാത്ര ചെയ്യാം. ല്ലാത്തരം വാഹനങ്ങളിലും സഞ്ചരിക്കുന്നവര്‍ മാസ്ക് ധരിക്കണം. ഓട്ടോ, ടാക്സി, ബസ് സര്‍വീസുകള്‍ ഉണ്ടാകില്ല.
advertisement
ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തര പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ. മഴക്കാലപൂര്‍വ ശുചീകരണം നടത്തുന്ന ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാര്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
ഇവ പ്രവര്‍ത്തിക്കാം
ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, തോട്ടം, മൃഗസംരക്ഷണം, സാമ്പത്തിക മേഖല, സാമൂഹിക മേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, തൊഴിലുറപ്പ് പദ്ധതികള്‍, ഇന്ധനനീക്കം, ഊര്‍ജ വിതരണം ഉള്‍പ്പെടെ പൊതുസേവന കാര്യങ്ങള്‍, ചരക്കു നീക്കം, അവശ്യ സാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ വ്യവസായ സ്ഥാപനങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ (ശുചിത്വവും അകല വ്യവസ്ഥയും നിര്‍ബന്ധം).
advertisement
ഹോട്ടല്‍
ഹോട്ടലുകളില്‍ ഭക്ഷണം രാത്രി 7 വരെ വിളമ്പാം; പാര്‍സല്‍/ഓണ്‍ലന്‍ ഡെലിവറി രാത്രി 8 മണി വരെ.
വിവാഹം, സംസ്കാരം എന്നിവയ്ക്ക് 20 പേരില്‍ കൂടുതല്‍ അനുവദിക്കില്ല.
ഹോട്സ്പോട്ടുകള്‍
സംസ്ഥാനത്തെ 88 തദ്ദേശ സ്ഥാപനങ്ങള്‍, കോവിഡ് സാധ്യത നിലനില്‍ക്കുന്ന ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. സോണുകളില്‍ ലഭ്യമാകുന്ന ഇളവുകള്‍ ഈ ഹോട്സ്പോട്ടില് ലഭിക്കില്ല.
Location :
First Published :
April 20, 2020 6:33 AM IST