നഗരത്തിലെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം. ഹോട്ടലുകള്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം. എന്നാൽ പാര്‍സലുകള്‍ മാത്രമേ അനുവദിക്കൂ. ഹൈപ്പർ മാർക്കറ്റ്, ബ്യൂട്ടി പാർലറുകൾ എന്നിവയും തുറക്കാം. ബാറുകളിൽ പാഴ്സൽ സർവീസിനും അനുമതിയുണ്ട്.
കണ്ടെയിന്‍മെന്റ് സോണുകള്‍ അല്ലാത്തയിടങ്ങളില്‍ വിവാഹ പാര്‍ട്ടികള്‍ക്ക് 50 ഉം മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ജൂലായ് ആറ് മുതലാണ് തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
advertisement
Location :
First Published :
August 14, 2020 9:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
തിരുവനന്തപുരം നഗരസഭയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരും
