രാജ്യത്ത് കൊവിഡ് 19 പരിശോധന വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന തടസ്സം ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളുടെ അപര്യാപ്തതയാണ്. അടുത്ത ആറുമാസം ഇന്ത്യയ്ക്ക് പ്രതിമാസം 8 ലക്ഷം ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
advertisement
TRENDING:മാസപ്പിറവി കണ്ടില്ല: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ഞായറാഴ്ച [NEWS]Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]#AskPinarayiVijayan @ Twitter | ചോദ്യങ്ങൾ നിറഞ്ഞു; അഭിനന്ദനവും; കോവിഡ് സംശയങ്ങൾക്ക് മുഖ്യമന്ത്രി ശനിയാഴ്ച മറുപടി പറയും [NEWS]
രാജ്യത്ത് ഇതുവരെ ഏകദേശം 25 ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. രാജ്യമൊട്ടാകെ ഒരു ദിവസം ചുരുങ്ങിയത് ഒരു ലക്ഷം പരിശോധനകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.
അതിനുസരിച്ചു ഉല്പാദനം നടത്താനാണ് അഗാപ്പെ ലക്ഷ്യമിടുന്നത്. കമ്പനി ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളുടെ ലഭ്യതക്കുറവ് പരിഹരിക്കപ്പെടുന്നതോടെ കൊവിഡ്-19 പരിശോധനയുടെ ചെലവും കുറയും.