TRENDING:

Covid 19 | വീണ്ടും മാസ്ക്ക് നിർബന്ധമാക്കാൻ മഹാരാഷ്ട്ര; നാലാം തരംഗത്തിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

Last Updated:

രാജ്യത്ത് ഇതുവരെ 78.7 ലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം കൂടിയാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: കോവിഡ് (Covid 19) കേസുകൾ വർദ്ധിക്കുന്ന സാഹചര്യം നിലനിൽക്കുകയാണെങ്കിൽ ഉടൻ തന്നെ മാസ്ക്ക് നിർബന്ധമാക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ. “കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് തുടരുകയാണെങ്കിൽ, മാസ്ക് ഉപയോഗം നിർബന്ധമാക്കേണ്ടിവരും,” മന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വാക്സിനേഷൻ വേഗത്തിലാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, ചെറുപ്പക്കാർ വാക്സിനേഷൻ എടുക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മാർഗങ്ങളും ഞങ്ങൾ സ്വീകരിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement

“മഹാമാരിയുടെ നാലാമത്തെ തരംഗം” നമ്മുടെ വീട്ടുവാതിൽക്കൽ എത്തുന്നത് തടയാൻ മുൻകരുതലുകൾ ആവശ്യമാണെന്നും പുറത്തുപോകുന്നതിന് മുമ്പ് മാസ്ക്ക് ധരിക്കാനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആളുകളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. ഡിവിഷണൽ കമ്മീഷണർമാർ, മുനിസിപ്പൽ കമ്മീഷണർമാർ, ജില്ലാ പരിഷത്ത് സിഇഒമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നിരവധി ഉന്നത അധികാരികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര ആരോഗ്യമന്ത്രി.

മഹാരാഷ്ട്ര കേസുകൾ

രാജ്യത്ത് ഇതുവരെ 78.7 ലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം കൂടിയാണിത്. മാർച്ച് അവസാനം മുതൽ പ്രതിദിന കേസുകളുടെ എണ്ണം 200 ൽ താഴെയാണ്. ശനിയാഴ്ച സംസ്ഥാനത്ത് 155 പുതിയ കോവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

advertisement

മഹാരാഷ്ട്രയിൽ ഇപ്പോൾ 998 സജീവ കേസുകളുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്ത് 148 പുതിയ കോവിഡ് കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം 135 രോഗികൾ സുഖം പ്രാപിച്ചു, സുഖം പ്രാപിച്ച കേസുകളുടെ എണ്ണം 77,28,891 ആയി ഉയർന്നു. മുംബൈ, താനെ, നവി മുംബൈ, അയൽ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 115 കേസുകൾ റിപ്പോർട്ട് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൂനെ, സോലാപൂർ, സത്താറ ജില്ലകൾ ഉൾപ്പെടുന്ന പൂനെ ഡിവിഷനിൽ 27 പുതിയ കേസുകൾ രേഖപ്പെടുത്തി. മുംബൈയിലാണ് ഏക മരണം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് ഇപ്പോൾ 98.11 ശതമാനവും മരണനിരക്ക് 1.87 ശതമാനവുമാണ്. ഇന്നലെ വൈകുന്നേരം മുതൽ 26,995 പുതിയ കൊറോണ വൈറസ് പരിശോധനകൾ നടത്തിയതോടെ മഹാരാഷ്ട്രയിൽ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 8,01,88,145 ആയി ഉയർന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | വീണ്ടും മാസ്ക്ക് നിർബന്ധമാക്കാൻ മഹാരാഷ്ട്ര; നാലാം തരംഗത്തിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories