TRENDING:

ഭാര്യയുടെ മൃതദേഹം ശ്‌മശാനം വരെ ചുമന്ന് ഭർത്താവ്; കോവിഡ് ഭയന്ന് സഹായിക്കാതെ നാട്ടുകാർ

Last Updated:

. കോവിഡ് 19 മൂലമാണ്നാഗലക്ഷ്മി മരിച്ചത് എന്ന് നാട്ടുകാർ സംശയിച്ചതിനെ തുടർന്നാണ് മൃതദേഹം കൊണ്ടുപോകാൻ ഡ്രൈവർമാർ വിസമ്മതിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു ഭിക്ഷക്കാരന് ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി കാമറെഡ്ഢി എന്ന പട്ടണത്തിലെ ശ്‌മശാനത്തിലേക്ക് നടക്കേണ്ടിവന്നത് 3 കിലോമീറ്ററിലധികം ദൂരമാണ്. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന സ്വാമിയും മരണമടഞ്ഞഭാര്യ നാഗലക്ഷ്മിയും ഭിക്ഷയെടുത്താണ് ഉപജീവനം നടത്തിയിരുന്നത്. അടുത്തിടെയായി നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന നാഗലക്ഷ്മി ഒടുവിൽ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
advertisement

റെയിൽവേ പോലീസ് ഭാര്യയുടെ സംസ്കാരച്ചടങ്ങുകൾ നടത്താൻ സ്വാമിയ്ക്ക് 2,500 രൂപ നൽകിയിരുന്നെങ്കിലും നാഗലക്ഷ്മിയുടെ മൃതദേഹം ശ്‌മശാനത്തിൽ എത്തിക്കാൻ സ്വാമിയ്ക്ക് ഓട്ടോയോ സ്വകാര്യ വാഹനങ്ങളോലഭിച്ചില്ല. കോവിഡ് 19 മൂലമാണ്നാഗലക്ഷ്മി മരിച്ചത് എന്ന് നാട്ടുകാർ സംശയിച്ചതിനെ തുടർന്നാണ് മൃതദേഹം കൊണ്ടുപോകാൻ ഡ്രൈവർമാർ വിസമ്മതിച്ചത്. മണിക്കൂറുകൾ കാത്തിരുന്നതിന് ശേഷം സ്വാമി ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി ശ്‌മശാനംവരെ നടക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു സി സി ടി വി ക്യാമറ പകർത്തിയ ആ കാഴ്ചയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. നടക്കുന്ന വഴിയിലും സ്വാമി ആളുകളോട് മൃതദേഹം കൊണ്ടുപോകാൻ സഹായം അഭ്യർത്ഥിക്കുന്നുണ്ട്, എന്നാൽ, ആരും അത് ചെവിക്കൊണ്ടില്ല. ചിലർ അദ്ദേഹത്തിന് പണം നൽകി സഹായിച്ചു.

advertisement

Also Read പി‌പി‌ഇ കിറ്റ് ധരിച്ച് ആംബുലൻസ് ഡ്രൈവറുടെ ‘ബറാത്ത്’ ആഘോഷം; ഡാൻഡ് സോഷ്യൽ മീഡിയയിൽ വൈറൽ

സ്വാമിയുടെ ദുരിതാവസ്ഥ കണ്ട് മനസലിഞ്ഞാണ് പ്രാദേശിക റെയിൽവേ പോലീസ് ജീവനക്കാർ അന്ത്യകർമങ്ങൾ ചെയ്യാനായി അദ്ദേഹത്തെ പണം നൽകി സഹായിച്ചത്. ശ്‌മശാനത്തിൽ എത്തിയ ശേഷം ചില ആളുകൾ മൃതദേഹം അടക്കാനായികുഴിയെടുക്കാൻ സ്വാമിയെ സഹായിച്ചു. സ്വാമിയും ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണ്. മൃതദേഹം ചുമന്ന്നടക്കുന്നതിനിടെ അതിന്റെ ഭാരം മൂലം ക്ഷീണിച്ച്അദ്ദേഹത്തിന് ഇടയ്ക്കിടെ വിശ്രമിക്കേണ്ടി വന്നിരുന്നു.

advertisement

സാമൂഹ്യ മാധ്യമങ്ങളിൽ ഈ വാർത്തയും വീഡിയോയുംപ്രചരിച്ചതോടെ നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. "ഒരു ഭർത്താവ് തന്റെ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി നടക്കാൻ നിർബന്ധിതനായി. നാഗലക്ഷ്മിയും അവരുടെ ഭർത്താവും തെലങ്കാനയിലെ കാമറെഡ്ഢി റെയിൽവേ സ്റ്റേഷന് സമീപം ഭിക്ഷ യാചിച്ചാണ് ജീവിക്കുന്നത്. ഇന്നലെയാണ്ആ സ്ത്രീമരണമടഞ്ഞത്. കോവിഡ് മൂലമാണ്അവർ മരിച്ചതെന്ന് കരുതി ആരും ആ ഭർത്താവിനെ സഹായിക്കാൻ തയ്യാറായില്ല. എവിടെയാണ് മനുഷ്യത്വം?" എന്നാണ് രേവതി എന്ന ട്വിറ്റർ ഉപയോക്താവ് ട്വീറ്റ്ചെയ്തത്. 4 കിലോമീറ്ററിലേറെ ദൂരം ആ മൃതദേഹവുംചുമലിലേറ്റി അദ്ദേഹത്തിന് നടക്കേണ്ടിവന്നെന്നും ഒരു വാഹനവുംഅവരെ സഹായിക്കാൻ സന്നദ്ധമായില്ല എന്നും അവർ കൂട്ടിച്ചേർത്തു. നിസഹായനായ ആ മനുഷ്യനോട്പ്രദേശവാസികൾ കരുണ കാണിക്കാത്തതിനെതിരെ നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അനാവശ്യമായ കോവിഡ് ഭീതിയെതുടർന്ന് തീർത്തും മനുഷ്യത്വമില്ലാതെ ആളുകൾ പെരുമാറുന്നസ്ഥിതിയും നമ്മുടെ രാജ്യത്തുണ്ടെന്ന് ഈ സംഭവം ചൂണ്ടിക്കാട്ടുന്നു. പല ആരോഗ്യ പ്രശ്നങ്ങളും മൂലം ഹൃദയാഘാതം സംഭവിച്ചാണ്നാഗലക്ഷ്മി മരണമടഞ്ഞത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
ഭാര്യയുടെ മൃതദേഹം ശ്‌മശാനം വരെ ചുമന്ന് ഭർത്താവ്; കോവിഡ് ഭയന്ന് സഹായിക്കാതെ നാട്ടുകാർ
Open in App
Home
Video
Impact Shorts
Web Stories