TRENDING:

ആനയിറങ്ങുന്ന കാട്ടിലൂടെ വാക്സിൻ നല്കാൻ മണിക്കൂറുകൾ നടന്ന് ആരോഗ്യ പ്രവർത്തകർ

Last Updated:

ആനയിറങ്ങുന്ന ഉൾക്കാട്ടിലൂടെ മണിക്കൂറുകൾ കാൽനടയായി സഞ്ചരിച്ച്  കോവിഡ് ടെസ്റ്റിങും വാക്സിനേഷനും ആരോഗ്യ ബോധവത്ക്കരണവും നടത്തുകയാണിവർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കാടും മലയും താണ്ടി പ്രതിരോധ പ്രവർത്തനം നടത്തുന്ന ആരോഗ്യപ്രവർത്തകരെ അറിയാമോ? ആദിവാസി മേഖലയായ കുട്ടമ്പുഴയിൽ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ആരോഗ്യ പ്രവർത്തകർ നടത്തുന്നത് കഠിന പരിശ്രമം. ആനയിറങ്ങുന്ന ഉൾക്കാട്ടിലൂടെ മണിക്കൂറുകൾ കാൽനടയായി സഞ്ചരിച്ച്  ഗോത്രവർഗ മേഖലയിൽ എത്തി കോവിഡ് ടെസ്റ്റിങും വാക്സിനേഷനും ആരോഗ്യ ബോധവത്ക്കരണവും നടത്തുകയാണിവർ. കൂടാതെ ആദിവാസിക്കുടികളിൽ പോസിറ്റീവ് ആകുന്നവരെ കോതമംഗലം താലൂക്കിലെ വിവിധ ഡി സി സി കളിലേക്ക് മാറ്റുന്നതും ഇവർ തന്നെയാണ്.
കർമ്മനിരതരായ ആരോഗ്യപ്രവർത്തകർ
കർമ്മനിരതരായ ആരോഗ്യപ്രവർത്തകർ
advertisement

വനപാതയിലൂടെ എട്ട് കിലോമീറ്ററിലധകം സഞ്ചരിച്ച് ബ്ലാവന കടവിൽ എത്തിച്ചാണ് പോസിറ്റീവ് ആയവരെ പുറത്തെത്തിക്കുന്നത്.

എറണാകുളം ജില്ലയിലെ വനമേഖലയായ കുട്ടമ്പുഴയിൽ കോവിഡിൻ്റെ ആദ്യ വ്യാപന സമയത്ത് വലിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ രണ്ടാം വ്യാപനത്തിൽ കേസുകൾ കൂടി. ഇതിനെ നേരിടാൻ ഫലപ്രദമായ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ചികിത്സയ്ക്കൊപ്പം തന്നെ രോഗപ്രതിരോധത്തിനും മുൻതൂക്കം നൽകി.

ജില്ലയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ ദുഷ്ക്കരമാണ് ഇവിടത്തെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ. മണിക്കൂറുകൾ കാട്ടിലൂടെ നടക്കുന്നത് പോലും പി.പി.ഇ. കിറ്റുകൾ ധരിച്ചാണ്. നിലവിൽ 345 പോസിറ്റീവ് കേസുകളാണ് ഇവിടെയുള്ളത്. 3104 പേരാണ് ഈ മേഖലയിൽ താമസിക്കുന്നത്. ഇതിൽ 81% പേർക്കും ഇപ്പോൾ വാക്സിൻ നൽകിക്കഴിഞ്ഞു.

advertisement

കുട്ടമ്പുഴ പഞ്ചായത്ത്, പോലീസ്, റവന്യൂ, ട്രൈബൽ, വനം തുടങ്ങിയ വിവിധ  വകുപ്പുകളുടെ സഹകരണത്തോടെയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഇനിയും മൂന്നാമതൊരു തരംഗം കുട്ടമ്പുഴയിലെ ആദിവാസിമക്കളെ തളർത്താതിരിക്കുവാനുള്ള അശ്രാന്തപരിശ്രമത്തിലാണിവർ.

കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അനൂപ് തുളസി, വാരപ്പെട്ടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ: മാത്യു ജോസഫ്, പല്ലാരിമംഗലം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ: ആശിഷ് ബാലകൃഷ്ണൻ, ഡോ: രോഹിണി സി., ഡോ: ജീന സുരേഷ്, ഡോ: അഗസ്റ്റിൻ ഇമ്മാനുവൽ, ഡോ: അർജ്ജുൻ, ഹെൽത്ത്‌ സൂപ്പർവൈസർ ഷാജി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.കെ. ഷിജു, LHS സെലിൻ, L H I കോമള, JHIമാരായ കൃഷ്ണജ, ബൈജു, അഞ്ജന, അഷ്റഫ്, മെയ്മോൾ, സ്വപ്ന, JPHNമാരായ മഞ്ജു എ.ബി., മഞ്ജു കെ.എൻ., സിനി, ഷെർലി, റാണി രശ്മി, ആശാപ്രവർത്തകർ, ഊരാശമാർ, V S S പ്രവർത്തകർ, വാരപ്പെട്ടിയിലെയും പല്ലാരിമംഗലത്തെയും ഫീൽഡ് വിഭാഗം ജീവനക്കാർ, വാരപ്പെട്ടി, സ്റ്റാഫ് നഴ്സുമാർ എന്നിവരാണ് കുട്ടമ്പുഴയിലെ  പ്രതിരോധപ്രവർത്തങ്ങൾക്ക് ജീവൻ നൽകിയ ആരോഗ്യ പ്രവർത്തകർ.

advertisement

ഇവരുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകർന്നുകൊണ്ട്  കുട്ടംപുഴ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കൈയ്യൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും പഞ്ചായത്ത് ജീവനക്കാരും പൊലീസ്, റവന്യൂ, ട്രൈബൽ, വനം തുടങ്ങിയ ഇതര സർക്കാർ വകുപ്പുകളുടെ എന്നിവരുടെ സഹകരണവും എടുത്തു പറയേണ്ടതാണ്. കുട്ടമ്പുഴയിലെ നല്ലവരായ ജീപ്പ് ഡ്രൈവർമാരും കടത്തുകാരും പ്രതികൂല കാലാവസ്ഥയിലും ഈ ഉദ്യമത്തെ മുന്നോട്ടുനയിക്കാൻ ഒപ്പമുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
ആനയിറങ്ങുന്ന കാട്ടിലൂടെ വാക്സിൻ നല്കാൻ മണിക്കൂറുകൾ നടന്ന് ആരോഗ്യ പ്രവർത്തകർ
Open in App
Home
Video
Impact Shorts
Web Stories