TRENDING:

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ രോഗബാധിതനായി യുവാവ്; കൂടെയുള്ളവര്‍ ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും മരണം വരെ കൂടെ നിന്ന് സുഹൃത്ത്

Last Updated:

അസുഖം ബാധിച്ച് അബോധാവസ്ഥയിലായ സുഹൃത്തിനെയും മടിയിൽ കിടത്തി വഴിയരികിൽ ഇരിക്കുന്ന യാക്കൂബിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ദാരുണ സംഭവം പുറത്തറിയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്നൗ: ലോക്ക് ഡൗണി‍ന്‍റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് കരളലിയിക്കുന്ന പല വാർത്തകളാണ് വരുന്നത്. അപകടത്തില്‍പ്പെട്ടും കുഴഞ്ഞു വീണും നിരവധി പേരാണ് സ്വന്തം വീട്ടികളിലേക്കുള്ള യാത്ര പൂർത്തിയാകുന്നതിന് മുമ്പെ ജീവൻ വെടിഞ്ഞത്. ഇത്തരത്തിൽ ഹൃദയേഭദകമായ ഒരു വാർത്തയാണ് ഉത്തർപ്രദേശിൽ നിന്നും വരുന്നത്.
advertisement

ഗുജറാത്തിലെ ഒരു വസ്ത്ര വ്യാപാരശാലയിലെ തൊഴിലാളികളായ മുഹമ്മദ് സയ്യൂം (23), അമൃത് (24) എന്നിവർ തൊഴിൽ നഷ്ടമായതിനെ തുടർന്നാണ് നാടായ ഉത്തർപ്രദേശിലേക്ക് തിരിച്ചത്. സൂറത്തിലേക്ക് പുറപ്പെട്ട ട്രക്കിൽ ഒരാൾക്ക് നാലായിരം രൂപ വീതം നൽകി സ്ഥലം നേടുകയും ചെയ്തു. എന്നാൽ യാത്രാമധ്യേ അമൃത് അസുഖബാധിതനായി. പനിബാധിച്ച് അവശനിലയിലായ ഇയാളെ വഴിയിൽ ഉപേക്ഷിക്കാനാണ് മറ്റ് യാത്രക്കാര്‍ ആവശ്യപ്പെട്ടത്. എന്നാൽ സയ്യൂം ഇതിന് തയ്യാറായില്ല.

You may also like:അബുദാബിയിൽ നിന്നെത്തിയ പ്രവാസികളിൽ നാല് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങൾ: ഐസലേഷനിലേക്ക് മാറ്റി [PHOTO]മക്കളുടെ സുരക്ഷിതത്വം തേടി സണ്ണി പറന്ന ആ വീട് ഇതാണ്; 500 കോടി രൂപയുടെ കൊട്ടാരം [PHOTO]സംസ്ഥാനത്ത് കോടതികളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും; മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി [NEWS]

advertisement

ഇതിനെ തുടർന്ന് ഡ്രൈവർ ഇരുവരെയും യാത്രാമധ്യേ ഒരു ബൈപാസിന് സമീപം ഇറക്കിവിട്ടു. ഇവിടെ വച്ച് പ്രദേശവാസികളായ ആളുകളുടെ സഹായത്തോടെ അമൃതിനെ ശിവപുരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. അസുഖം ബാധിച്ച് അബോധാവസ്ഥയിലായ സുഹൃത്തിനെയും മടിയിൽ കിടത്തി വഴിയരികിൽ ഇരിക്കുന്ന സയ്യൂമിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ദാരുണ സംഭവം പുറത്തറിയുന്നത്.

മരിച്ച അമൃതിന്‍റെയും സയ്യൂമിന്‍റെയും സാമ്പിളുകൾ കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നാണ് ജില്ലാ ആശുപത്രി സിവിൽ സര്‍ജൻ ഡോ. പി.കെ. ഖരെ അറിയിച്ചത്. കോവിഡ് സംശയത്തെ തുടർന്ന് യാക്കൂബിനെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ രോഗബാധിതനായി യുവാവ്; കൂടെയുള്ളവര്‍ ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും മരണം വരെ കൂടെ നിന്ന് സുഹൃത്ത്
Open in App
Home
Video
Impact Shorts
Web Stories