മക്കളുടെ സുരക്ഷിതത്വം തേടി സണ്ണി പറന്ന ആ വീട് ഇതാണ്; 500 കോടി രൂപയുടെ കൊട്ടാരം
നീണ്ട കാലത്തെ ആഗ്രഹങ്ങൾക്കൊടുവിൽ 2017ലാണ് സണ്ണിയും വെബ്ബറും ഈ വീട് സ്വന്തമാക്കിയത്.
News18 Malayalam | May 16, 2020, 11:48 PM IST
1/ 6
മെയ് 13നാണ് ബോളിവുഡ് താരം സണ്ണി ലിയോണ്ൺ39ാം പിറന്നാൾ ആഘോഷിച്ചത്. ലോസ് ആഞ്ചലസില്‍ കുടുംബത്തിനൊപ്പമായിരുന്നു സണ്ണിയുടെ പിറന്നാൾ ആഘോഷം. കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പോകുന്ന വാർത്ത താരം ആരാധകരെ അറിയിച്ചിരുന്നു.
2/ 6
മക്കളായ നോഹ്, ആഷർ, നിഷ എന്നിവരുടെ സുരക്ഷയ്ക്കായിട്ടാണ് അങ്ങോട്ടേക്ക് പോകുന്നതെന്നും അവിടെയായിരിക്കും മക്കൾ സുരക്ഷിതരായിരിക്കുകയെന്നും സണ്ണി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സണ്ണിയുടെ വീടിനെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നു തുടങ്ങിയത്.
3/ 6
ഷെര്‍മന്‍ ഓക്‌സിലാണ് സണ്ണിയുടെയും ഡാനിയലിന്റെയും ആഡംബര ഭവനം . സെലിബ്രിറ്റികളുടെ ഭവന സമുച്ചയങ്ങളുള്ള ബെവര്‍ലി ഹില്‍സില്‍ നിന്ന് മുപ്പത് മിനിറ്റ് ദൂരെയാണിത്. നീണ്ട കാലത്തെ ആഗ്രഹങ്ങൾക്കൊടുവിൽ 2017ലാണ് സണ്ണിയും വെബ്ബറും ഈ വീട് സ്വന്തമാക്കിയത്.
4/ 6
500 കോടി രൂപയാണ് സണ്ണിയുടെ ആഡംബര ഭവനത്തിന്റെ വില.43,560 ചതുരശ്ര അടിയിലുള്ള വീട് ഒരേക്കര്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം ചെടികളും മരങ്ങളും വീടിനു ചുറ്റുമുണ്ട്. വീടിന്റെ ചിത്രങ്ങൾ സണ്ണി ആരാധകർക്കായി പങ്കുവെച്ചിരുന്നു
5/ 6
വീട്ടിൽ അഞ്ച് കിടപ്പുമുറികൾ, ഒരു നീന്തൽക്കുളം, ഒരു വലിയ ഡെക്ക് ഏരിയ, പൂന്തോട്ടം എന്നിവയുണ്ട്. അതുകൊണ്ട് തന്നെ സെൽഫ് ക്വാറന്റീന് പറ്റിയ ഇടമാണ് സണ്ണിയുടെ വീടെന്നാണ് ആരാധകരുടെ കമന്റ്.
6/ 6
ഇറ്റലി, റോം, സ്പെയിൻ എന്നിവിടങ്ങളില്‍ നിന്നുള്ള കരകൗസല വസ്തുക്കൾ കൊണ്ടാണ് വീട് മനോഹരമാക്കിയിരിക്കുന്നത്. വീട് തങ്ങളുടെ വ്യക്തിത്വത്തെയും അഭിരുചികളെയും പ്രതിഫലിപ്പിക്കുന്നതാണെന്നാണ് ഡാനിയേൽ വെബ്ബർ പറയുന്നത്.