സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം (Work From Home) നല്‍കാന്‍ തുടങ്ങി. കോവിഡ് -19 ന്റെ ആദ്യ തരംഗ സമയത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ (social media platform) പ്രത്യേകിച്ച് വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും തെറ്റായ വിവരങ്ങള്‍ (misinformation) പ്രചരിപ്പിക്കുന്നത് വര്‍ധിപ്പിച്ചു.
ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗവും എന്നാല്‍ പൊതു അവബോധം കുറവായതിനാലും ദുര്‍ബലരായ പല ഗ്രൂപ്പുകളും കൊറോണ വൈറസിനെ കുറിച്ചുള്ള പല തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളും തെറ്റായ അവകാശവാദങ്ങളും പ്രചരിപ്പിക്കാനും തുടങ്ങി. ഇത്തരത്തിലുള്ള പ്രചരണം പലരും വിശ്വസിക്കാനും തുടങ്ങി.
advertisement
എന്നാല്‍, യുവതലമുറയ്ക്ക് തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ വസ്തുതാപരമായി പരിശോധിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍, തങ്ങളുടെ മാതാപിതാക്കളോടും മുത്തശ്ശിമാരോടും മുത്തച്ഛന്‍മാരോടും വൈറസിനെ ഗൗരവമായി കാണണമെന്നും വീടിന് പുറത്തിറങ്ങരുതെന്നും ഫോണില്‍ വായിക്കുന്നതെല്ലാം അപ്പാടെ വിശ്വസിക്കരുതെന്നും മനസ്സിലാക്കിക്കാനും ബുദ്ധിമുട്ടായിരുന്നു. നിരവധി പുതിയ ചാനലുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ എന്നിവ ഇന്റര്‍നെറ്റില്‍ ഉയര്‍ന്നുവരുന്ന വിവരങ്ങളുടെ വസ്തുതാ പരിശോധനാ നടത്തി പൗരന്മാരെ അപ് ടു ഡേറ്റ് ആക്കി.
വൈറസിനെതിരെ പോരാടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക്, കൊവിഡുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ ഒരു വലിയ തടസമാണ്. 2021 ഓഗസ്റ്റില്‍ ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ ഒരു ഗവേഷകന്‍ നടത്തിയ പഠനത്തില്‍, ലോകത്ത് കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെ ഏറ്റവും വലിയ ഉറവിടം ഇന്ത്യയാണെന്ന് കണ്ടെത്തി. ഓരോ ആറ് എണ്ണത്തിലും ഒരു തെറ്റായ വിവരമാണ് നമ്മുടെ രാജ്യത്ത് നിന്ന് പ്രചരിക്കുന്നത്. 138 രാജ്യങ്ങളില്‍ നിന്നുള്ള 9,657 തെറ്റായ വിവരങ്ങളാണ് ഗവേഷകന്‍ വിശകലനം ചെയ്തത്.
ഭയം, ഉത്കണ്ഠ, എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഇത്തരം തെറ്റായ വിവരങ്ങള്‍ ജീവന്‍ നഷ്ടപ്പെടുന്നതിലേക്ക് വരെ നയിച്ചേക്കാം.
2020 ഏപ്രിലില്‍ വിഷാംശമുള്ള മെഥനോള്‍ കഴിച്ച് ഇറാനില്‍ 700-ലധികം ആളുകള്‍ മരിച്ചു. ഇത് നിങ്ങളുടെ ശരീരത്തെ അണുവിമുക്തമാക്കുകയും കോവിഡില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും എന്ന തെറ്റായ വിവരത്തിനു പിന്നാലെയാണ് ഇത് സംഭവിച്ചത്.
അത്തരം സാഹചര്യങ്ങളെ ചെറുക്കുന്നതിനും ഒഴിവാക്കുന്നതിനും ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള വലിയ തോതിലുള്ള ബോധവല്‍ക്കരണ പരിപാടികളാണ് പ്രാഥമികമായി ആവശ്യമുള്ളത്. പ്രായമായവരെ കാര്യങ്ങള്‍ പഠിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കാം. എന്നാല്‍ യുവാക്കളെ അവബോധമുള്ളവരാക്കി പ്രായമായവരെ സഹായിക്കാന്‍ അവരോട് ആവശ്യപ്പെടുക എന്നതാണ് ഏക മാര്‍ഗം. മാത്രമല്ല, അവര്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായി പങ്കിടുന്ന വിവരങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയും വേണം.
