TRENDING:

'കോവിഡ് കണക്കുകളിൽ കൃത്രിമം കാട്ടുന്നു'; ബിജെപിയുടെ വാദങ്ങൾ തള്ളി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ

Last Updated:

മഹാമാരിയുടെ രണ്ടാം തരംഗത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്തതിന് മുംബൈ കോർപ്പറേഷനെ സുപ്രീം കോടതി അടുത്തിടെ പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: കോവിഡ് കണക്കുകളിൽ കൃത്രിമം കാട്ടുന്നുവെന്ന വിമർശനങ്ങൾ തള്ളി മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണവും രോഗബാധിതരായി മരിക്കുന്നവരുടെ എണ്ണവും അധികൃതർ ശിവസേന ഭരിക്കുന്ന കോർപ്പറേഷന്‍ അധികൃതർ കുറച്ചു കാട്ടുകയാണെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസാണ് ആരോപിച്ചത്. ഇതിന് പിന്നാലെയാണ് കോവിഡ് കണക്കുകൾ സുതാര്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് വ്യക്തമാക്കി ബൃഹത് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
advertisement

കോവിഡ് മരണങ്ങൾ, കോവിഡ് കേസുകൾ, കോവിഡ് പരിശോധന തുടങ്ങിയ കാര്യങ്ങളിൽ കോർപ്പറേഷൻ സുതാര്യമായി തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഇവർ പ്രസ്താവനയിൽ വ്യക്തമാക്കി. കൃത്രിമ കണക്കുകള്‍ കാട്ടി മുംബൈയിൽ കോവിഡ് നിയന്ത്രണവിധേയമാണെന്ന തെറ്റായ ചിത്രം നൽകാനാണ് അധികൃതർ ശ്രമിക്കുന്നതെന്നായിരുന്നു മുഖ്യ വിമർശനമായി ഉയർന്നത്. ഇത്തരം ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്നാണ് ബിഎംസി അധികൃതരുടെ വിശദീകരണം.

Also Read-കോവിഡ് ചികിത്സയ്ക്കായി അമിത വിലയ്ക്ക് വ്യാജ മരുന്ന്; അന്വേഷണം വ്യാപകമാക്കി മധ്യപ്രദേശ് പൊലീസ്

advertisement

'അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ബിഎംസി തള്ളുകയാണ്. ലോകാരോഗ്യസംഘടനയും ഐസി‌എം‌ആറും വ്യക്തമാക്കിയ മാനദണ്ഡങ്ങൾക്കനുസൃതമായി തന്നെയാണ് കോവിഡ് -19 പരിശോധനയും അണുബാധ മൂലമുള്ള മരണങ്ങളുടെ രേഖപ്പെടുത്തലും നടക്കുന്നത്' പ്രസ്താവനയിൽ പറയുന്നു.ഘട്ടംഘട്ടമായി രോഗത്തെ നിയന്ത്രിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് 'മിഷൻ സീറോ' എന്ന പദ്ധതി ബിഎംസി നടപ്പാക്കി വരുന്നത് എന്നും ഇവർ വ്യക്തമാക്കുന്നു.

കോവിഡ് രോഗികളുടെ മരണം മറ്റു കാരണങ്ങളാല്‍ എന്ന് രേഖപ്പെടുത്തി കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ കൃത്രിമം നടക്കുന്നുണ്ടെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിൽ ഫഡ്നവിസ് ആരോപിച്ചത്. റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളെ (റാറ്റ്) കൂടുതൽ ആശ്രയിച്ചാണ് ബിഎംസി അണുബാധ നിരക്ക് കൈകാര്യം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് കൂടിയായ അദ്ദേഹം ആരോപിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മഹാമാരിയുടെ രണ്ടാം തരംഗത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്തതിന് മുംബൈ കോർപ്പറേഷനെ സുപ്രീം കോടതി അടുത്തിടെ പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
'കോവിഡ് കണക്കുകളിൽ കൃത്രിമം കാട്ടുന്നു'; ബിജെപിയുടെ വാദങ്ങൾ തള്ളി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
Open in App
Home
Video
Impact Shorts
Web Stories