മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു. നേരത്തെ മഹാരാഷ്ട്രയും തമിഴ്നാടും ലോക്ക്ഡൗൺ മെയ് 31വരെ നീട്ടിയിരുന്നു.
advertisement
[NEWS]തട്ടിക്കൊണ്ടു പോയ കുട്ടിക്ക് കോവിഡ്: കിഡ്നാപ്പറും പൊലീസുകാരും ഉൾപ്പെടെ 22 പേര്‍ ക്വാറന്‍റീനിൽ [NEWS]ബാഹുബലിയായി ഓസ്ട്രേലിയൻ ക്രിക്കറ്റർ മകൾക്കൊപ്പം; ത്രില്ലടിച്ച് പ്രഭാസ് ആരാധകർ [NEWS]
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് രോഗവ്യാപനം വര്‍ധിക്കുകയാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം അയ്യായിരത്തിനോടടുത്ത് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
അതേ സമയം അടച്ചിടലില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുന്നത് കൊറോണ പ്രതിസന്ധിയേക്കാള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് കൂടുതല്‍ മേഖലകളിലേക്ക് ഇളവുകള്‍ പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.