ബാഹുബലിയായി ഓസ്ട്രേലിയൻ ക്രിക്കറ്റർ മകൾക്കൊപ്പം; ത്രില്ലടിച്ച് പ്രഭാസ് ആരാധകർ
ബാഹുബലിയായി ഓസ്ട്രേലിയൻ ക്രിക്കറ്റർ മകൾക്കൊപ്പം; ത്രില്ലടിച്ച് പ്രഭാസ് ആരാധകർ
David Warner Become Baahubali | സിനിമയിൽ നിന്നുള്ള പ്രശസ്തമായ ഒരു ഡയലോഗ് പറഞ്ഞുകൊണ്ടാണ് വാർണർ ബാഹുബലിയാകുന്നത്. വാർണർക്കൊപ്പം അദ്ദേഹത്തിന്‍റെ മകളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു
ദക്ഷിണേന്ത്യൻ സിനിമകളോട് വല്ലാത്ത ഇഷ്ടം കാത്തുസൂക്ഷിക്കുന്ന ഒരു ക്രിക്കറ്റ് താരമുണ്ട്. ഇന്ത്യയിലല്ല അങ്ങ് ഓസ്ട്രേലിയയിൽ. ഓപ്പണിങ്ങ് ബാറ്റ്സ്മാൻ ഡേവിഡ് വാർണറാണ് ആ താരം. ദക്ഷിണേന്ത്യൻ സിനിമകളിലെ കഥാപാത്രങ്ങളെ അനുകരിച്ച് ടിക് ടോക് വീഡിയോ ചെയ്യുകയാണ് കക്ഷിയുടെ ലോക്ക്ഡൌൺ ഹോബി.
ഏറ്റവുമൊടുവിൽ പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ രംഗമാണ് വാർണർ ടിക് ടോക്ക് ചെയ്തിരിക്കുന്നത്. നേരത്തെ വാർണർ ചെയ്ത അല്ലു അർജുൻ കഥാപാത്രങ്ങൾ വൈറലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.