TRENDING:

Exclusive | അടുത്ത മഹാമാരിക്കായി ഇന്ത്യ തയ്യാറെടുക്കുന്നു: രോഗകാരികളുടെ സാധ്യത തിരിച്ചറിയാൻ പദ്ധതി: NTAGI മേധാവി

Last Updated:

നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തലും ശക്തമായ നയങ്ങൾ രൂപീകരിക്കലും ആണ് കാലഘട്ടത്തിൻ്റെ ആവശ്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ, അടുത്ത മഹാമാരിക്കായി ഇന്ത്യ ഒരുക്കം തുടങ്ങി. ഇതിനായി രോഗകാരികളുടെ സാധ്യത തിരിച്ചറിയാനുള്ള പദ്ധതി ആരംഭിക്കാൻ നരേന്ദ്ര മോദി സർക്കാർ ആലോചിക്കുന്നതായി നാഷനൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻടിഎജിഐ) തലവൻ എൻകെ അറോറ ന്യൂസ് 18-നോട് വെളിപ്പെടുത്തി.
എൻ‌ടി‌എ‌ജി‌ഐ തലവനാണ് ഡോ എൻ.കെ. അറോറ
എൻ‌ടി‌എ‌ജി‌ഐ തലവനാണ് ഡോ എൻ.കെ. അറോറ
advertisement

ഇന്ത്യയിൽ കൊറോണ വൈറസ് വാക്സിനുകളുടെ ഉപയോഗവും വിതരണവും സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്ന സമിതിയാണ് എൻ.ടി.എ.ജി.ഐ. രാജ്യത്തിൻ്റെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും ഇതോടൊപ്പം നിരീക്ഷണ സംവിധാനങ്ങളും വളരെ മികച്ച നിലയിലാണെന്നും അറോറ പറഞ്ഞു.

“ഇതോടൊപ്പം, പാത്തോജനുകളുടെ സാധ്യത നിർണ്ണയിക്കാനും തിരിച്ചറിയാനും ഇന്ത്യയെ സഹായിക്കുന്ന ഒരു പദ്ധതിയും വൈകാതെ ആരംഭിക്കാൻ പോകുകയാണ്,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം, ലോകമെമ്പാടും ഒമിക്രോണിൻ്റെ 70 വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇവയുടെയെല്ലാം സാന്നിധ്യം ഇന്ത്യയിലും കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

advertisement

പാത്തോജനുകളുടെ സഞ്ചാരം പരിഗണിക്കുമ്പോൾ ലോകം പരന്നതാണെന്ന് പറയേണ്ടി വരും. അതുകൊണ്ടാണ്, ലോകത്ത് എല്ലായിടത്തും കണ്ടെത്തിയ ഒമിക്രോൺ വകഭേദങ്ങൾ ഇന്ത്യയിലും തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തലും ശക്തമായ നയങ്ങൾ രൂപീകരിക്കലും ആണ് കാലഘട്ടത്തിൻ്റെ ആവശ്യം. ഇതിനായുള്ള ശ്രമത്തിലാണ് രാജ്യമെന്ന് അറോറ വ്യക്തമാക്കി.

ആശങ്കയുടെ ആവശ്യമില്ല

സിംഗപ്പൂരിൽ കോവിഡ് കേസുകൾ പെട്ടെന്ന് വർദ്ധിക്കാൻ കാരണമായ ഒമിക്രോണിൻ്റെ എക്സ്ബിബി വകഭേദത്തെ കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, ലോകത്താകമാനം തിരിച്ചറിഞ്ഞ വകഭേദങ്ങൾ അസാധാരണമായ സ്വഭാവം കാണിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

advertisement

വ്യാപന നിരക്കിന് വലിയ പ്രാധാന്യമില്ല. വ്യാപന നിരക്കിനെക്കാൾ വൈറസ് കാരണം ഉണ്ടാകുന്ന രോഗത്തിൻ്റെ കാഠിന്യമാണ് പ്രധാനമായി പരിഗണിക്കേണ്ടത്.

“ആഗോള തലത്തിൽ, കോവിഡ്-19 പരിശോധന ഏറ്റവും കുറഞ്ഞ നിലയിലാണുള്ളത്. അതുകൊണ്ട് ഒരു രാജ്യം പരിഗണിക്കുന്ന പ്രധാന മാനദണ്ഡങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിൻ്റെയും മരണത്തിൻ്റെയും നിരക്കാണ്. ഇന്ത്യയിൽ ഇവ രണ്ടും നിയന്ത്രണത്തിലാണ്, അതിനാൽ ആശങ്കപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഇന്ത്യയ്ക്ക്, മെച്ചപ്പെട്ട സാംക്രമിക രോഗ ഡാറ്റയാണുള്ളത്, ഇതിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിൻ്റെ നിരക്ക് വളരെ കുറവാണ്, ആഗോള ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോൾ, മരണ നിരക്ക് 10-20 മാത്രമാണ്,” അറോറ പറഞ്ഞു.

advertisement

എന്നാൽ, ജാഗ്രത കൈവിടരുത് എന്നത് മാത്രമാണ് പ്രധാനം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരങ്ങളിലെയും സംസ്ഥാനങ്ങളിലെയും ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിൻ്റെയും മരിക്കുന്നതിൻ്റെയും നിരക്ക് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടും മികച്ച രീതിയിലുള്ള നിരീക്ഷണം സാധ്യമാക്കിക്കൊണ്ടും കോവിഡിനെ നിയന്ത്രിച്ചു നിർത്താനാകും.

ഇന്ത്യയുടെ കോവിഡ് നിരീക്ഷണം വളരെ സൂക്ഷ്മമാണെന്നും സ്യൂവേജ് സർവെയിലൻസിനു പുറമേ അസുഖം മൂർച്ഛിച്ച ആളുകളുടെ വൈറൽ ഐസൊലേഷനും ഇന്ത്യ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ഇപ്പോഴും ഇവിടെയുണ്ട്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ്-19 ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ടെന്നും ഉത്സവ സീസൺ കഴിഞ്ഞതിനാൽ അസുഖ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയ വർദ്ധന ഉണ്ടാകുന്നില്ലെങ്കിൽ ആശങ്കയുടെ കാര്യമില്ല. അച്ചടക്കം പാലിക്കുകയും കൈ കഴുകുകയും മാസ്ക് ധരിക്കുകയും പോലുള്ള കാര്യങ്ങൾ പിന്തുടരേണ്ട ആവശ്യം മാത്രമേയുള്ളൂ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Exclusive | അടുത്ത മഹാമാരിക്കായി ഇന്ത്യ തയ്യാറെടുക്കുന്നു: രോഗകാരികളുടെ സാധ്യത തിരിച്ചറിയാൻ പദ്ധതി: NTAGI മേധാവി
Open in App
Home
Video
Impact Shorts
Web Stories