TRENDING:

Omicron | ന്യൂഡല്‍ഹിയില്‍ 4 കേസുകള്‍ കൂടി; രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 45

Last Updated:

രാജ്യത്ത് കൊവിഡ് വാക്‌സീന്‍ ) മൂന്നാം ഡോസിന് ഇപ്പോള്‍ മാര്‍ഗ്ഗരേഖയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ഒമിക്രോണ്‍ (Omicron) കേസുകളുടെ എണ്ണം നാല്‍പത്തിയഞ്ച് ആയി.
omicron
omicron
advertisement

ഡല്‍ഹിയില്‍ മാത്രം ആറ് രോഗബാധിതരാണുള്ളത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ലായെന്നും രാജ്യത്ത് ആര്‍ക്കും ഗുരുതര ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, രാജ്യത്ത് കൊവിഡ് വാക്‌സീന്‍ (covid vaccine) മൂന്നാം ഡോസിന് ഇപ്പോള്‍ മാര്‍ഗ്ഗരേഖയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് എല്ലാവര്‍ക്കും രണ്ടു ഡോസ് വാക്‌സീന്‍ നല്‍കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. മൂന്നാം ഡോസ് നല്‍കണമെന്ന് രാജ്യത്ത് ഇപ്പോഴുള്ള രണ്ടു വിദഗ്ധ സമിതികളും നിര്‍ദേശിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

advertisement

അതേ സമയം രണ്ടു ഡോസ് വാക്‌സീന്‍ ഒമിക്രോണിന് എതിരെ കാര്യമായ പ്രതിരോധം നല്‍കില്ലെന്ന് വിവിധ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഇതിനിടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ഡല്‍ഹിയിലെ അക്ബര്‍ റോഡിന് ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നല്‍കണം; ആവശ്യവുമായി ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അക്ബര്‍ റോഡിന്റെ(Akbar Road) പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി(BJP). ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍(Bipin Rawat) റാവത്തിന്റെ പേര് നല്‍കണമെന്ന് ബിജെപി മീഡിയാ വിഭാഗത്തിന്റെ നിവീന്‍ കുമാര്‍ ജിന്റാല്‍ ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൌണ്‍സിലിന് അയച്ച കത്തില്‍ പറയുന്നു.

advertisement

Also Read-Akhilesh Yadav on Narendra Modi| 'അന്ത്യമടുക്കുമ്പോള്‍ ആളുകള്‍ കാശിയില്‍ പോകും' ; പ്രധാനമന്ത്രിക്കെതിരെ അഖിലേഷ് യാദവ്

'അക്ബര്‍ റോഡിന് ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നല്‍കി രാജ്യത്തെ ആദ്യത്തെ സിഡിഎസിന്റെ ഓര്‍മ്മകള്‍ ഡല്‍ഹിയില്‍ സ്ഥിരമായി നിലനിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജനറല്‍ റാവത്തിന് കൗണ്‍സില്‍ നല്‍കുന്ന യഥാര്‍ത്ഥ ആദരവായിരിക്കുമെന്ന് വിശ്വസിക്കുന്നു' മീഡിയ വിഭാഗം അയച്ച കത്തില്‍ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അക്ബര്‍ ഒരു അതിക്രമിയാണ്. അതുകൊണ്ട് എന്നത്തേക്കുമായി ഈ റോഡിന്റെ പേര് ബിപിന്‍ റാവത്തിന്റെ പേരിലേക്ക് മാറ്റണമെന്ന് കത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലും ഇതേ ആവശ്യം ഉയര്‍ന്നിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ന്യൂഡല്‍ഹിയില്‍ 4 കേസുകള്‍ കൂടി; രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 45
Open in App
Home
Video
Impact Shorts
Web Stories