ഇത് വൈറസിനെതിരെയുള്ള മുൻകരുതലുകൾ കുറയാനും സുരക്ഷാ പ്രോട്ടോക്കോളുകൾ ശരിയായി പാലിക്കാതിരിക്കാനും പലർക്കും ധൈര്യം നൽകി. എന്നാൽ കൂടുതൽ ആളുകൾ പോസിറ്റീവ് ആകുന്നതിനാലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാലും ഈ വേരിയന്റിനെ നിരുപദ്രവകരവും തീവ്രത കുറഞ്ഞതുമായി കണക്കാക്കരുതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പല ഡോക്ടർമാരും പ്രചരിക്കുന്ന പല തെറ്റായ വിവരങ്ങൾ ഇല്ലാതാക്കുന്നതിനും ആളുകളെ യാഥാർത്ഥ്യം മനസ്സിലാക്കിക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോമായി ട്വിറ്റർ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചില ട്വീറ്റുകൾ നോക്കാം..
"ഒമിക്രോണിനെ "തീവ്രത" കുറഞ്ഞത് എന്ന് വിളിക്കുന്നത് ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നാണ്. ഉയർന്ന വ്യാപനനിരക്കും പകർച്ചാശേഷിയും ഉള്ളതിനാൽ രോഗം തീവ്രത കുറഞ്ഞതല്ലെന്ന് മനസ്സിലാക്കണം."
advertisement
“എല്ലാവരും രോഗികളാണ്. കോവിഡ് കാരണം ആളുകൾ രോഗികളാകുന്നു. രോഗികളുടെ വർദ്ധനവ് നമ്മുടെ ആരോഗ്യ സംവിധാനത്തെ നിലനിർത്താൻ അക്ഷീണം പ്രയത്നിക്കുന്ന എന്റെ ധീരരായ സഹപ്രവർത്തകരെയും കീഴടക്കുന്നു. ഈ തരംഗം നിസാരമല്ല.
“ഒമിക്രോൺ നിസാരമല്ല; എന്നാൽ ഇത് ഡെൽറ്റയെക്കാൾ തീവ്രത കുറഞ്ഞതാണെന്ന് മാത്രം. വ്യത്യാസം മനസ്സിലാക്കുക."
കോവിഡ് 19ന് കാരണമാകുന്ന വൈറസിന്റെ പുതിയ വകഭേദമാണ് ഒമിക്രോൺ. 50ലധികം മ്യൂട്ടേഷനുകൾ സംഭവിച്ചിട്ടുള്ള വകഭേദമാണിത്. ഈ വകഭേദം ആദ്യം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ, നവംബർ 26ന് ലോകാരോഗ്യ സംഘടനട ഈ വകഭേദത്തെ വേരിയന്റ് ഓഫ് കൺസേൺ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിലുള്ള വാക്‌സിനുകളും ചികിത്സകളും നൽകുന്ന സംരക്ഷണത്തെ മറികടക്കാൻ ശേഷിയുള്ളതെന്നാണ് ആദ്യകാല റിപ്പോർട്ടുകൾ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇന്നലെ 63 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 4 പേർ വിവിധ രാജ്യങ്ങളിൽ നിന്നും വന്ന തമിഴ്‌നാട് സ്വദേശികളാണ്.
36 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 9 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. തിരുവനന്തപുരത്തുള്ള 7 പേർക്കും തൃശൂരിലെ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ സ്ഥിരീകരിച്ചത്.