യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്‌വെ, ഹോങ്കോങ്, സിംഗപ്പൂർ, ടാൻസാനിയ, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളെ അപകടസാധ്യതയുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ടാൻസാനിയയിൽ നിന്ന് ഡൽഹിയിലെത്തിയ 37കാരനായ ഒരു വ്യക്തിയ്ക്കാണ് രാജ്യത്ത് ഒമൈക്രോൺ വേരിയന്റിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഇദ്ദേഹം പൂർണ്ണ വാക്സിനേഷൻ എടുത്ത വ്യക്തിയാണ്.
റാഞ്ചി നിവാസിയായ രോഗി ഡിസംബർ 2ന് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ടാൻസാനിയയിൽ നിന്ന് ദോഹയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും യാത്ര ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ അദ്ദേഹം ഒരാഴ്ച താമസിച്ചിരുന്നു. ഈ വ്യക്തിക്ക് നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒമിക്രോൺ വേരിയന്റ് കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാരും നിർബന്ധമായും ആർടി-പിസിആർ ടെസ്റ്റിനും മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന രണ്ട് ശതമാനം യാത്രക്കാരും നിർബന്ധമായും ടെസ്റ്റിന് വിധേയരാകണം. റാൻഡം ടെസ്റ്റായിരിക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നടത്തുക.
advertisement
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പോ കണക്റ്റിംഗ് ഫ്ലൈറ്റ് എടുക്കുന്നതിന് മുമ്പോ യാത്രക്കാർക്ക് ടെസ്റ്റ് ഫലങ്ങൾ ലഭിച്ചിരിക്കണം.
ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോണ്‍ വൈറസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനും അതിലൂടെ രോഗ വ്യാപനം തടയുന്നതിനുമാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.
Also Read- Omicron| ആശ്വാസത്തോടെ കേരളം; പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവ്
വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റീനിലേക്കുമാണ് മാറ്റുന്നത്. അല്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ്. വിമാനത്തില്‍ കയറുന്നത് മുതല്‍ എയര്‍പോര്‍ട്ടിലും വീട്ടിലേക്ക് പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരുടെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കും ആരോഗ്യ നില വിലയിരുത്തുന്നതിനും കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയര്‍പോര്‍ട്ടുകളില്‍ 5 മുതല്‍ 10 വരെ കിയോസ്‌കുകള്‍ ഒരുക്കുന്നതാണ്.
