തെലങ്കാന - 20, കർണാടക - 19, രാജസ്ഥാൻ - 18 , ഗുജറാത്ത് - 14, ഉത്തർപ്രദേശ് 2 എന്നിങ്ങനയാണ് രോഗികളുടെ എണ്ണം. ആന്ധ്രപ്രദേശ്, തമിഴ്നാട്, ഛത്തിസ്ഗഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
നിലവിലെ സാഹചര്യത്തെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഒമിക്രോൺ പ്രതിരോധത്തിന് നിലവിലുള്ള വാക്സിന്റെ കാര്യക്ഷമത പരിശോധിച്ചു വരികയാണ്. കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ലാബുകളും ടെസ്റ്റ് സംവിധാനങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
advertisement
ഒമിക്രോൺ ബാധ വർധിക്കുന്ന സാഹചര്യത്തിൽ മൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് എയിംസ് മേധാവി രൺദീപ് ഗുലേരിയ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്തിനും തയ്യാറായിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Also Read-Omicron| അമേരിക്കയിലും ഒമിക്രോൺ സ്ഥിരീകരിച്ചു; ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയയാൾക്ക്
അതേസമയം ഒമിക്രോൺ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് പരിശോധന നിർബന്ധമാക്കിയത്.
അതേസമയം, യുഎസ്സിലും ഒമിക്രോൺ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ ആളിലാണ് ജനിതക വകഭേദം സംഭവിച്ച വൈറസ് കണ്ടെത്തിയത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചയാൾക്കാണ് രോഗബാധ. നവംബർ 22നാണ് ഈ വ്യക്തി ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരികെയെത്തിയത്. നേരിയ ലക്ഷണങ്ങളെ തുടർന്ന് വിശദ പരിശോധന നടത്തിയപ്പോഴാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത്.
മൊഡേണ വാക്സിന്‍റെ രണ്ട് ഡോസുകൾ സ്വീകരിച്ച ഈ വ്യക്തി ബൂസ്റ്റർ ഡോസ് എടുത്തിരുന്നില്ലെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി. ലോകത്തേറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ കഴിഞ്ഞ ദിവസം മാത്രം ലക്ഷത്തിലേറെ കേസുകളാണ് സ്ഥിരീകരിച്ചത്. ഒരിടവേളക്ക് ശേഷം കേസുകൾ വൻ തോതിൽ വർധിച്ചിട്ടുണ്ട്. ആകെ 4.95 കോടി പേർക്കാണ് യുഎസിൽ കോവിഡ് ബാധിച്ചത്.
കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലും യുഎഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഒമിക്രോൺ വകഭേദം 23 രാജ്യങ്ങളിൽ ഇതുവരെ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
