രണ്ടാം തരംഗ സമയത്ത് ലോക്കൽ സർക്കിൾ നടത്തിയ സമാനമായ സർവേയിൽ ഹോട്ടലുകൾ ബുക്ക് ചെയ്ത 13% പേർക്ക് മാത്രമാണ് ഹോട്ടൽ റദ്ദാക്കിയപ്പോൾ മുഴുവൻ റീഫണ്ടും ലഭിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. മൂന്നാം തരംഗ സമയത്ത് അതായത് 2022 ജനുവരി - മാർച്ച് കാലയളവിൽ യാത്രകൾ ബുക്ക് ചെയ്ത ശേഷം റദ്ദാക്കിയ 34% പേർക്ക് മുഴുവൻ റീഫണ്ടും നേടാൻ കഴിഞ്ഞു. രണ്ടാം തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ, മൂന്നാം തരംഗ സമയത്ത് 2.5 മടങ്ങ് കൂടുതൽ പേർക്ക് ഹോട്ടൽ ബുക്കിംഗ് റീഫണ്ട് നേടാൻ കഴിഞ്ഞെങ്കിലും ഭൂരിഭാഗം പേർക്കും പണം നഷ്‌ടമായി.
advertisement
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വരവോടെ ഡിസംബർ ആദ്യം മുതൽ ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിച്ചു തുടങ്ങിയതോടെ, ജനുവരി-മാർച്ച് മാസങ്ങളിൽ യാത്ര ബുക്ക് ചെയ്ത പലരും തങ്ങളുടെ പ്ലാനുകൾ മാറ്റുകയും പലരും വിമാനക്കമ്പനികളെയും ഹോട്ടലുകളെയും ക്യാൻസലേഷനായി സമീപിക്കുകയും ചെയ്തു.
ലോക്കൽ സർക്കിൾസ് സർവേ പ്രകാരം കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റ് മൂലമുള്ള ഭീഷണി ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, കുറഞ്ഞത് 58 ശതമാനം ആളുകളും ഡിസംബർ മുതൽ മാർച്ച് വരെ യാത്രകളും മറ്റും പ്ലാൻ ചെയ്തിരുന്നുവെന്നും കണ്ടെത്തി.
പൂർണ്ണമായി റീഫണ്ട് നേടാനായത് 29% പേർക്ക് മാത്രം
“നിങ്ങൾ 2022 ജനുവരി-മാർച്ച് മാസത്തേക്ക് ബുക്ക് ചെയ്ത വിമാന യാത്രകളുടെ റദ്ദാക്കൽ നടപടികൾ എങ്ങനെയായിരുന്നു?” എന്ന ചോദ്യത്തിന് പ്രതികരണമായി "ട്രാവൽ ഏജന്റ് അല്ലെങ്കിൽ എയർലൈൻ റദ്ദാക്കലിന് മുഴുവൻ തുകയും തിരികെ നൽകി" എന്ന് 29% പേരാണ് പറഞ്ഞത്. 14% പേർ "ട്രാവൽ ഏജന്റ് അല്ലെങ്കിൽ എയർലൈൻ റദ്ദാക്കൽ അംഗീകരിച്ചു, എന്നാൽ ഭാഗിക റീഫണ്ടാണ് നൽകിയത്" എന്ന് പ്രതികരിച്ചു. 29% പേർ "ട്രാവൽ ഏജന്റ് അല്ലെങ്കിൽ എയർലൈൻ റദ്ദാക്കൽ അംഗീകരിക്കുകയും വളരെ ചെറിയ തുക മാത്രമാണ് തിരികെ നൽകിയതെന്ന്” വ്യക്തമാക്കി. “ട്രാവൽ ഏജന്റ് അല്ലെങ്കിൽ എയർലൈൻ ഒരു റീഫണ്ടും നൽകിയില്ലെന്നും പിന്നീടുള്ള തീയതിയിലേക്ക് ടിക്കറ്റ് റീബുക്ക് ചെയ്തുവെന്നും” 14% പേർ പറഞ്ഞു.
അതായത് ഫ്ലൈറ്റ് ടിക്കറ്റുകൾ റദ്ദാക്കിയവരിൽ 29% പേർക്ക് മാത്രമേ എയർലൈനുകൾ അല്ലെങ്കിൽ ട്രാവൽ ഏജന്റുമാരിൽ നിന്ന് മുഴുവൻ റീഫണ്ടും ലഭിച്ചിട്ടുള്ളൂ. സർവേയിലെ ഈ ചോദ്യത്തിന് 10,151 പേർ പ്രതികരിച്ചു.
രണ്ടാം തരംഗ സമയത്ത് ലോക്കൽ സർക്കിൾസ് നടത്തിയ സമാനമായ സർവേയിൽ, യാത്ര ബുക്ക് ചെയ്ത 12% പൗരന്മാർക്ക് വിമാനങ്ങൾ റദ്ദാക്കിയത് വഴി മുഴുവൻ പണവും തിരികെ ലഭിച്ചുവെന്നാണ് വിവരം. 2022 ജനുവരി-മാർച്ച് കാലയളവിൽ യാത്ര ബുക്ക് ചെയ്ത 29% പേർക്ക് മൂന്നാം തരംഗ സമയത്ത് ടിക്കറ്റ് റദ്ദാക്കിയതിനാൽ മുഴുവൻ റീഫണ്ടും നേടാൻ കഴിഞ്ഞു. രണ്ടാമത്തെ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ 3-ാമത്തെ തരംഗവുമായി ബന്ധപ്പെട്ട റദ്ദാക്കൽ വഴി ഇരട്ടിയിലധികം പൗരന്മാർക്ക് ഫ്ലൈറ്റ് ടിക്കറ്റ് റീഫണ്ട് നേടാൻ കഴിഞ്ഞു. എങ്കിലും ഭൂരിഭാഗം പേർക്കും പണം നഷ്‌ടമായി.
ഹോട്ടൽ ബുക്കിംഗ് റദ്ദാക്കിയത് വഴി പൂർണ്ണമായ റീഫണ്ട് നേടാൻ കഴിഞ്ഞത് 34% പേർക്ക്
“2022 ജനുവരി-മാർച്ച് കാലയളവിൽ നിങ്ങൾ യാത്രയ്‌ക്കായി ബുക്ക് ചെയ്‌ത ഹോട്ടൽ റദ്ദാക്കിയ പ്രക്രിയ എങ്ങനെയായിരുന്നു?“ എന്ന ചോദ്യത്തിന് ലഭിച്ച പ്രതികരണങ്ങൾ നോക്കാം.
"ട്രാവൽ ഏജന്റ് അല്ലെങ്കിൽ ഹോട്ടൽ റദ്ദാക്കൽ സ്വീകരിക്കുകയും മുഴുവൻ തുകയും തിരികെ നൽകി" എന്ന് 34% പേർ പറഞ്ഞു. 13% പേർ ട്രാവൽ ഏജന്റ് അല്ലെങ്കിൽ ഹോട്ടൽ റദ്ദാക്കൽ സ്വീകരിച്ചു, എന്നാൽ ഭാഗികമായി തുക തിരികെ നൽകി" എന്നും പ്രതികരിച്ചു. മറ്റൊരു 13% പേർ ടിക്കറ്റ് റദ്ദാക്കുകയും വളരെ ചെറിയ തുക മാത്രം തിരികെ നൽകുകയും ചെയ്തുവെന്ന്" പ്രതികരിച്ചു. "ട്രാവൽ ഏജന്റ് അല്ലെങ്കിൽ ഹോട്ടൽ ഒരു റീഫണ്ടും നൽകിയില്ല എന്നാൽ പിന്നീടുള്ള തീയതിയിലേക്ക് ടിക്കറ്റ് റീബുക്ക് ചെയ്തുവെന്ന്" 13% പേർ പറഞ്ഞു, "ട്രാവൽ ഏജന്റ് അല്ലെങ്കിൽ ഹോട്ടൽ റീഫണ്ട് നൽകിയില്ലെന്നും മുഴുവൻ ബുക്കിംഗ് തുകയും നഷ്ടപ്പെട്ടുവെന്നും" 27% പേർ പ്രതികരിച്ചു.
അതായത് ഹോട്ടൽ ബുക്കിംഗ് റദ്ദാക്കിയവരിൽ 34% പേർക്ക് മാത്രമേ ഹോട്ടലുകൾ അല്ലെങ്കിൽ ട്രാവൽ ഏജന്റുമാരിൽ നിന്ന് മുഴുവൻ റീഫണ്ടും ലഭിച്ചിട്ടുള്ളൂ. സർവേയിൽ പങ്കെടുത്ത 9,974 പേർ ഈ ചോദ്യത്തിന് പ്രതികരിച്ചു.
രണ്ടാം തരംഗ സമയത്ത് ലോക്കൽ സർക്കിൾസ് നടത്തിയ സമാനമായ ഒരു സർവേയിൽ ഹോട്ടലുകൾ ബുക്ക് ചെയ്ത 13% പൗരന്മാർക്ക് ഹോട്ടലുകൾ റദ്ദാക്കിയതിനാൽ മുഴുവൻ റീഫണ്ടും ലഭിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ മൂന്നാം തരംഗത്തിൽ അതായത് 2022 ജനുവരി-മാർച്ച് കാലയളവിൽ യാത്രകൾ ബുക്ക് ചെയ്ത 34% പേർക്ക് ബുക്കിംഗ് റദ്ദാക്കിയതിനാൽ മുഴുവൻ റീഫണ്ടും നേടാൻ കഴിഞ്ഞു.
