ഇതിൽ 5,34,621 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 29,22,58 പേരാണ് ചികിത്സയിൽ തുടരുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഒറ്റദിവസത്തിനിടെ 551 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 22674 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
TRENDING:Covid 19 | രോഗഭീതിയിൽ വീട്ടിലേക്ക് കടക്കുന്നത് തടഞ്ഞ് നാട്ടുകാർ; ഒരു രാത്രി മുഴുവന്‍ ശ്മശാനത്തിൽ കഴിഞ്ഞ് കുടുംബം [NEWS]Covid 19 | രോഗിയായ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ ആത്മഹത്യാഭീഷണി മുഴക്കി അമ്മ; മൂന്ന് ആശുപത്രികൾ തഴഞ്ഞ യുവാവ് മരണത്തിന് കീഴടങ്ങി [NEWS]Covid 19 | ഒടുവിൽ മാസ്ക് ധരിച്ച് ട്രംപും; കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്ക് ധരിച്ച് അമേരിക്കൻ പ്രസിഡന്‍റ് [NEWS]
advertisement
കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നതാണ് ആശ്വാസം പകരുന്ന കാര്യം.
അതേസമയം ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഒരുകോടി മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. 12,847,288 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 567,734 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.