• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Covid 19 | രോഗിയായ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ ആത്മഹത്യാഭീഷണി മുഴക്കി അമ്മ; മൂന്ന് ആശുപത്രികൾ തഴഞ്ഞ യുവാവ് മരണത്തിന് കീഴടങ്ങി

Covid 19 | രോഗിയായ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ ആത്മഹത്യാഭീഷണി മുഴക്കി അമ്മ; മൂന്ന് ആശുപത്രികൾ തഴഞ്ഞ യുവാവ് മരണത്തിന് കീഴടങ്ങി

'ആശുപത്രി അധികൃതരുടെ അനാസ്ഥ തന്നെയാണ് മകന്‍റെ മരണത്തിലേക്ക് നയിച്ചത്. മൂന്ന് ആശുപത്രികളിലെത്തിച്ചെങ്കിലും അഡ്മിറ്റ് ചെയ്യാനോ യഥാസമയം ചികിത്സ നല്‍കാനോ ആരും തയ്യാറായില്ല. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നുവെങ്കിൽ ഒരുപക്ഷേ മകൻ ജീവിച്ചിരുന്നേനെ

 • Last Updated :
 • Share this:
  കൊൽക്കത്ത: പതിനെട്ടുകാരന്‍റെ മരണത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ മാതാപിതാക്കൾ. കൊൽക്കത്ത സ്വദേശികളായ ദമ്പതികളാണ് മകന്‍റെ മരണത്തിന് പിന്നാലെ ആശുപത്രി അധികൃതർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഡയബറ്റിക് രോഗിയായ ഇവരുടെ മകന് മരണത്തിന് മുമ്പ് കോവിഡും സ്ഥിരീകരിച്ചിരുന്നു

  ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരുടെ മകനായ ശുഭ്രജിത്ത് ഛതോപാധ്യായ് (18) മരിച്ചത്. ഡയബറ്റിക് രോഗിയായ യുവാവിനെ ശ്വാസതടസ്സത്തെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. മൂന്നോളം ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും എവിടെയും പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല എന്നാണിവർ പറയുന്നത്. തുടർന്ന് കൊൽക്കത്ത മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ (KMCH) എത്തിച്ചു. ഇവിടെയും പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ മടി കാണിച്ചെങ്കിലും യുവാവിന്‍റെ അമ്മ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ വഴങ്ങുകയായിരുന്നുവെന്നാണ് പിതാവ് പറയുന്നത്.
  TRENDING:Covid 19 | രോഗഭീതിയിൽ വീട്ടിലേക്ക് കടക്കുന്നത് തടഞ്ഞ് നാട്ടുകാർ; ഒരു രാത്രി മുഴുവന്‍ ശ്മശാനത്തിൽ കഴിഞ്ഞ് കുടുംബം [NEWS]സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് NIA കസ്റ്റഡിയിൽ [NEWS]Gold Smuggling Case| 'സ്വപ്‌നയെ അതിര്‍ത്തി കടക്കാന്‍ സഹായിച്ചത് കേരള പൊലീസ്'; ആരോപണവുമായി രമേശ് ചെന്നിത്തല [NEWS]
  "ചെറുപ്പത്തിലെ ഡയബറ്റീസ് ബാധിതനാണ് മകൻ. വെള്ളിയാഴ്ച പുലർച്ചയോടെ ശ്വാസതടസം അനുഭവപ്പെട്ടു. കമർഹതിയിലുള്ള ഇഎസ്ഐ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. അവിടെ ഐസിയുവിൽ കിടക്കകളില്ലാത്തതിനാൽ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലെത്തിച്ചു. അവിടെ വച്ച് നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.. പിന്നാലെ അവിടെയും കിടക്കകളില്ലെന്ന് പറഞ്ഞ് തിരികെ അയച്ചു ഈ സമയം മുഴുവൻ ഞങ്ങൾ ആംബുലന്‍സിൽ കാത്തിരിക്കുകയായിരുന്നു.

  'സര്‍ക്കാർ ആശുപത്രിയായ സാഗർ ദത്തയിലാണ് പിന്നീട് എത്തിച്ചത്. എന്നാൽ അവർ അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല.. പൊലീസിൽ വിവരം അറിയിച്ച് അവരുടെ നിർദേശപ്രകാരമാണ് KMCHൽ എത്തിച്ചത്. കോവിഡ് രോഗിയാണെന്ന് അറിഞ്ഞിട്ട് പോലും അവരും പ്രവേശിപ്പിക്കാൻ തയ്യാറായില്ല.. ഒടുവിൽ മകനെ ചികിത്സിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്നും ഭാര്യ പറഞ്ഞതോടെയാണ് അവര്‍ വഴങ്ങിയത്' ശുഭ്രജിത്തിന്‍റെ പിതാവ് പറയുന്നു..

  'KMCHൽ മകന് മതിയായ ചികിത്സ നൽകിയിരുന്നില്ല.. ഞങ്ങൾക്ക് പ്രവേശന അനുമതിയില്ലാത്ത ഏതോ വാർഡിലേക്കാണ് അവനെ മാറ്റിയത്. ഞങ്ങൾ തുടർച്ചയായി അവന്‍റെ കാര്യം അന്വേഷിച്ചുകൊണ്ടിരുന്നുവെങ്കിലും കാര്യമായ മറുപടിയൊന്നും ലഭിച്ചില്ല.. ഒടുവിൽ അന്വേഷണ വിഭാഗത്തിൽ തിരക്കിയപ്പോഴാണ് മകൻ മരിച്ചുവെന്ന വിവരം തന്നെ അറിയുന്നത്' അദ്ദേഹം കൂട്ടിച്ചേർത്തു.

  'ആശുപത്രി അധികൃതരുടെ അനാസ്ഥ തന്നെയാണ് മകന്‍റെ മരണത്തിലേക്ക് നയിച്ചത്. മൂന്ന് ആശുപത്രികളിലെത്തിച്ചെങ്കിലും അഡ്മിറ്റ് ചെയ്യാനോ യഥാസമയം ചികിത്സ നല്‍കാനോ ആരും തയ്യാറായില്ല. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നുവെങ്കിൽ ഒരുപക്ഷേ മകൻ ജീവിച്ചിരുന്നേനെ..' വികാരധീനനായി ആ പിതാവ് പറഞ്ഞു നിർത്തി.

  സംഭവത്തിൽ പരാതി ഉയര്‍ന്ന സാഹചര്യത്തിൽ അന്വേഷണം നടത്തുമെന്നാണ് ഹെൽത്ത് സര്‍വീസ് ഡയറക്ടറായ അജോയ് ചക്രവർത്തി അറിയിച്ചത്.
  Published by:Asha Sulfiker
  First published: