വാഷിംഗ്ടൺ: മാസ്ക് ധരിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.. മിലിട്ടറി ഹോസ്പിറ്റൽ സന്ദർശനത്തിനിടെയാണ് കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്ക് ധരിച്ച് ട്രംപ് പൊതുവേദിയിലെത്തിയത്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അടക്കം ആവർത്തിച്ച് നിർദേശിക്കുന്നുണ്ടെങ്കിലും ട്രംപ് അതിന് തയ്യാറായിരുന്നില്ല.. പൊതുചടങ്ങുകളിലടക്കം മാസ്ക് ധരിക്കാതെയെത്തുന്ന ട്രംപിന്‍റെ നടപടി വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക.. രോഗവ്യാപനം കൂടിയ സ്ഥലമായിട്ട് പോലും കോവിഡ് പ്രതിരോധത്തിലെ മുഖ്യ കാര്യമായ മാസ്ക് ധരിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല.. മാസ്ക് ധരിച്ചാൽ താൻ ദുർബലനാണെന്ന പ്രതീതിയുണ്ടാകുമെന്ന് പ്രസിഡന്‍റ് ഭയക്കുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത ചില ആളുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകളെത്തിയിരുന്നു. സാമ്പത്തിക രംഗം വീണ്ടെടുക്കുന്നതിനെക്കാളുപരി പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്ക് ശ്രദ്ധ തിരിയാനും ഇത് കാരണമാകുമെന്നും അദ്ദേഹം ആശങ്കപ്പെട്ടിരുന്നതായും പറയപ്പെടുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.