പ്രതിനിധികള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സംഘം വെര്‍ച്വല്‍ ആയാണ് യോഗത്തില്‍ പങ്കെടുക്കുക. നാലുദിവസങ്ങളിലായി ലണ്ടനിലാണ് ജി-7 രാജ്യങ്ങളിലെ വിദേശകാര്യ-വികസന മന്ത്രിമാരുടെ യോഗം നടക്കുക. തിങ്കളാഴ്ച ലണ്ടനിലെത്തിയ എസ് ജയശങ്കര്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Also Read- 'ഡല്‍ഹിക്ക് ആവശ്യമായ ഓക്‌സിജന്‍ ക്വാട്ട നല്‍കണം'; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
വ്യാഴാഴ്ച ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്താനിരിക്കെയായിരുന്നു അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ കൂടിക്കാഴ്ച ഓണ്‍ലൈനായി നടത്തുമെന്ന് ജയശങ്കര്‍ അറിയിച്ചു.
advertisement
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കോവിഡ് രോഗികളുടെ എണ്ണം 3,82,315 ആണ്. 3,780 പേര്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 3,38,439 പേര്‍ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു.
രാജ്യത്തെ മൊത്തം കോവിഡ് കണക്കുകള്‍ 2,06,65,148 ആയി. 1,69,51,731 പേര്‍ രോഗമുക്തരായി. ഇതുവരെ മരിച്ചവരുടെ എണ്ണം 2,26,188 ആണ്. 34,87,229 ആക്ടീവ് കേസുകളാണുള്ളത്. 16,04,94,188 പേര്‍ ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചു.
മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറില്‍ ഈ അഞ്ച് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ കണക്ക്,
മഹാരാഷ്ട്ര- 51,880
കര്‍ണാടക- 44,631
കേരളം- 37,190
ഉത്തര്‍പ്രദേശ്-25,770
തമിഴ്‌നാട്-21,228
ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ കേരളം മൂന്നാമതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് കാണിക്കുന്നത് കേരളത്തില്‍ രോഗം ഉച്ചസ്ഥായിയില്‍ എത്താന്‍ ഇനിയും സമയമെടുക്കും എന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രോഗവ്യാപനം ഇനിയും കൂടുമെന്ന് അതില്‍ നിന്നും മനസ്സിലാക്കാം. രണ്ടാം തരംഗം ഇന്ത്യയില്‍ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു എന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നഗരങ്ങളില്‍ മാത്രം ഒതുങ്ങിയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമീണമേഖലയില്‍ ആരോഗ്യ സംവിധാനങ്ങളുടെ കുറവ് ഇത് ഗുരുതരമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
