ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചിക്കൻ ചിറകുകളിലും ശീതീകരിച്ച ഇക്വഡോറിയൻ ചെമ്മീനുകളുടെ പുറം പാക്കേജിംഗിലും കൊറോണ വൈറസിന്റെ അംശം കണ്ടെത്തിയതായി ചൈനയിലെ രണ്ട് നഗരങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഭക്ഷണത്തെയോ ഭക്ഷ്യ പാക്കേജിംഗിനെയോ പ്രോസസ്സിംഗിനെയോ ഭക്ഷണ വിതരണത്തെയോ ഭയപ്പെടരുത്, ലോകാരോഗ്യ സംഘടന അടിയന്തിര പരിപാടികളുടെ തലവൻ മൈക്ക് റയാൻ ജനീവയിൽ ഒരു സമ്മേളനത്തിൽ പറഞ്ഞു. ഈ വൈറസ് പടരുന്നതിൽ ഭക്ഷണമോ ഭക്ഷണ ശൃംഖലയോ ഭാഗമാകുന്നു എന്നതിന് തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ചൈന ലക്ഷക്കണക്കിന് പാക്കേജുകളിൽ പരിശോധന നടത്തിയെന്നും വളരെ കുറച്ച് എണ്ണത്തിൽ മാത്രമേ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളൂവെന്നും ലോകാരോഗ്യസംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർഖോവ് പറഞ്ഞു.
അതേസമയം ചൈനീസ് കണ്ടെത്തലുകളിൽ വ്യക്തത ആവശ്യപ്പെട്ടതായി ബ്രസീല്‍ കൃഷി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യം കർശനമായ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും ചരക്കുകൾ രാജ്യംവിട്ടതിനുശേഷം അവയ്ക്ക് എന്ത് സംഭവിക്കും എന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ഇക്വഡോർ ഉത്പാദന മന്ത്രി ഇവാൻ ഒന്റനേഡ റോയിട്ടേഴ്‌സിനോട് പറഞ്ഞു.