നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| ഗ്രാമവികസന മന്ത്രിക്കും കോവിഡ്; കര്‍ണാടകയിൽ രോഗം സ്ഥിരീകരിക്കുന്ന ഏഴാമത്തെ മന്ത്രി

  COVID 19| ഗ്രാമവികസന മന്ത്രിക്കും കോവിഡ്; കര്‍ണാടകയിൽ രോഗം സ്ഥിരീകരിക്കുന്ന ഏഴാമത്തെ മന്ത്രി

  കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു

  KS Eshwarappa

  KS Eshwarappa

  • Share this:
   ബംഗളൂരു: കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

   വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് 72 കാരനായ മന്ത്രി പറഞ്ഞു. ഈശ്വരപ്പ വേഗത്തില്‍ സുഖം പ്രാപിച്ച് ഉടന്‍ ജോലിയില്‍ പ്രവേശിക്കാൻ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു. ഇതോടെ കര്‍ണാടകയില്‍ കോവിഡ് ബാധിച്ച മന്ത്രിമാരുടെ എണ്ണം ഏഴായി.
   You may also like:Viral Video| സ്ത്രീയുടെ വായിലൂടെ നാലടി നീളമുള്ള പാമ്പിനെ പുറത്തെടുത്ത് ഡോക്ടർമാർ [NEWS]ഫൈസല്‍ വധശ്രമക്കേസിലും അടൂര്‍ പ്രകാശിനെതിരെ ആരോപണം; പ്രതിയുടെ ശബ്‌ദരേഖ പുറത്തുവിട്ട് DYFI [NEWS] Pranab Mukherjee| മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര [NEWS]
   കഴിഞ്ഞ ദിവസം വനിതാ മന്ത്രി ശശികല ജൊല്ലെക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി യെദ്യൂരപ്പ, ആരോഗ്യമന്ത്രി ബി ശ്രീരാമുലു, ടൂറിസം മന്ത്രി സിടി രവി, കൃഷി മന്ത്രി ബി സി പാട്ടീൽ, വനം മന്ത്രി ആനന്ദ് സിംഗ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് രോഗത്തിൽ നിന്ന് മുക്തമാകുകയും ചെയ്തിരുന്നു.
   Published by:user_49
   First published:
   )}