TRENDING:

Pfizer Vaccine | കൗമാരക്കാർക്ക് ഫൈസർ വാക്സിൻ നൽകും; അനുമതി നൽകി അമേരിക്ക

Last Updated:

12-15 വയസ്സ് പ്രായമുള്ള 2,260 കുട്ടികളിൽ ഫൈസർ, ബയോ എൻടെക് എന്നിവയുടെ ക്ലിനിക്കൽ പരീക്ഷണം നടത്തിയതിനെ തുടർന്നാണ് തീരുമാനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഷിങ്ടൺ: 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ അമേരിക്കയുടെ അനുമതി. കോവിഡ് -19 മഹാമാരിയ്ക്കെതിരായ പോരാട്ടത്തിലെ സുപ്രധാന നടപടിയാണിതെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പറഞ്ഞു. യുഎസിൽ ഏകദേശം 260 ദശലക്ഷം ഡോസുകൾ നൽകിയിട്ടുണ്ടെന്നാണ് വിവരം.
advertisement

ട്രയൽ വിജയകരമായി

യു‌എസിലെ 16 വയസ്സിന് താഴെയുള്ള കുട്ടികൾ‌ക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് ഇതിനകം അടിയന്തിര ഉപയോഗ അംഗീകാരം നൽകി കഴിഞ്ഞു. 12-15 വയസ്സ് പ്രായമുള്ള 2,260 കുട്ടികളിൽ ഫൈസർ, ബയോ എൻടെക് എന്നിവയുടെ ക്ലിനിക്കൽ പരീക്ഷണം നടത്തിയതിനെ തുടർന്നാണ് തീരുമാനം. കൗമാരക്കാരിൽ വാക്സിൻ ഉപയോഗിക്കുന്നതിന് സിഡിസി കമ്മിറ്റി അംഗീകാരം നൽകിയാൽ രോഗപ്രതിരോധ മരുന്നുകൾ നൽകി തുടങ്ങും.

ന്യൂയോർക്കിലെയും ഒറിഗോണിലെയും ഏറ്റവും വലിയ സർവകലാശാലകളിൽ ചിലത് അടുത്ത സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്കും ജീവനക്കാ‍ർക്കും കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകൾ നി‍ർബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റി, ഒറിഗൺ സർവകലാശാല, വെസ്റ്റേൺ ഒറിഗോൺ സർവകലാശാല എന്നിവയാണ് തിങ്കളാഴ്ച ഈ നിയമം പ്രഖ്യാപിച്ചത്.

advertisement

ജൂലൈ നാലിനകം രാജ്യത്തെ ജനസംഖ്യയുടെ 70% പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ നൽകാനുള്ള പദ്ധതി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. മിക്ക സംസ്ഥാനങ്ങളും സമ്പദ്‌വ്യവസ്ഥ വീണ്ടും തുറന്നു. ചില സംസ്ഥാനങ്ങൾ അടുത്ത മാസത്തിനുള്ളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്യും.

കൊറോണ വൈറസ് കുട്ടികൾക്ക് അപകടകരമാണോ?

കുട്ടികൾ‌ക്ക് വൈറസ് ബാധിച്ച് ഗുരുതരമായി രോഗബാധിതരാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (എഎപി) പറയുന്നതനുസരിച്ച്, ഈ മാസം യുഎസിലെ 3.85 ദശലക്ഷം കുട്ടികൾ കോവിഡ് പോസിറ്റീവായി.

advertisement

മറ്റ് വാക്സിനുകൾ കുട്ടികൾക്ക് നൽകാനാകുമോ?

കുട്ടികളിൽ പരീക്ഷിക്കുന്ന നിരവധി വാക്സിൻ നിർമ്മാതാക്കളിൽ ഒരാളാണ് ഫൈസർ. പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികൾക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നൽകുക. സ്കൂളുകൾ തുറക്കുക, സമൂഹത്തിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് കുറയ്ക്കുക, അപകടസാധ്യതയുള്ള കുട്ടികളെ അത് വർദ്ധിപ്പിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നിവയാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്.

Also Read- ഓക്സിജൻ ടാങ്കറുകൾ എത്താൻ വൈകി; തിരുപ്പതിയിലെ ആശുപത്രിയിൽ 11 കോവിഡ് രോഗികൾ മരിച്ചു

advertisement

മോഡേണയും ജോൺസൺ ആൻഡ് ജോൺസണും നിലവിൽ 12-18 വയസ് പ്രായമുള്ള കുട്ടികളിൽ വാക്സിനുകൾ പരീക്ഷിക്കുന്നുണ്ട്. മോഡേണയുടെ പരീക്ഷണ ഫലങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് മാസത്തിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളിലും മോഡേണയും ഫൈസറും വാക്സിനുകൾ പരീക്ഷിക്കുന്നുണ്ട്.

യുകെയിൽ, 300 ചൈൽഡ് വോളന്റിയർമാർക്ക് അസ്ട്രസെനെക്ക വാക്സിൻ പരീക്ഷിക്കുന്നുണ്ട്. ആറിനും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് വാക്സിൻ നൽകി രോഗപ്രതിരോധ ശേഷി വ‍ർദ്ധിക്കുന്നുണ്ടോയെന്ന് ഗവേഷകർ വിലയിരുത്തുന്നത്.

Keywords: Pfizer vaccine, pfizer vaccine for kids, us pfizer vaccine, US, ഫൈസർ വാക്സിൻ, കുട്ടികൾക്ക് ഫൈസർ വാക്സിൻ, യുഎസ്, യുഎസ് ഫൈസർ വാക്സിൻ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Link:https://www.bbc.com/news/world-us-canada-57066286

മലയാളം വാർത്തകൾ/ വാർത്ത/Corona/
Pfizer Vaccine | കൗമാരക്കാർക്ക് ഫൈസർ വാക്സിൻ നൽകും; അനുമതി നൽകി അമേരിക്ക
Open in App
Home
Video
Impact Shorts
Web Stories