TRENDING:

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം സംസ്‌കരിക്കാന്‍ മുന്നിട്ടിറങ്ങി; മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് അംഗീകാരം

Last Updated:

ഫിനീക്സ് ബുക്ക് ഓഫ് വോള്‍ഡ് റിക്കോഡ് സംഘടനയുടെ അംഗീകാരമാണ് പീറ്ററിന് ലഭിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: കോവിഡ് കാലത്തെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റായ മാര്‍ഷ് പീറ്ററിന് അംഗീകാരം. കൊവിഡ് മൂലം മരണപ്പെട്ട 40 തോളം മ്യതദേഹങ്ങള്‍ ഒരു ഭയവും കൂടാതെ പീറ്ററുടെ നേത്യത്വത്തില്‍ പൊതുസ്മാശനത്തില്‍ അടക്കം ചെയ്തതിനാണ് ഫിനീക്‌സ്  ബുക്ക് ഓഫ് വോള്‍ഡ് റിക്കോഡ് സംഘടനയുടെ അംഗീകാരം പീറ്ററിന് ലഭിച്ചത്.
advertisement

കോവിഡ് രണ്ടാം തരംഗമുണ്ടായപ്പോള്‍ മൃതദേഹം സംസ്‌കരിക്കാനുള്ള ഭയം മൂലം പലരും മാറി നിന്നിരുന്നു. ആ സമയത്താണ് മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ മാര്‍ഷ് പീറ്ററുടെ നേത്യത്വത്തിലുള്ള സംഘം പിപി കിറ്റടക്കം ധരിച്ച് യാതൊരു ഭയവും കൂടാതെ മ്യതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കാന്‍ തയ്യറായത്.

നാല്‍പതോളം മ്യതദേഹങ്ങളാണ് സംഘം മൂന്നാറിലെ പൊതുസ്മാശനത്തിലെത്തിച്ച് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചത്. സംഭവം സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചതോടെ തമിഴ്നാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫിനീക്‌സ് ബുക്ക് ഓഫ് വോള്‍ഡ് റിക്കോഡ് മാര്‍ഷ് പീറ്ററെ ആദരിക്കുകയായിരുന്നു.

advertisement

പ്രശസ്തിപത്രവും മെഡലും നല്‍കിയാണ് ഫിനീക്‌സ് ബുക്ക് ഓഫ് വോള്‍ഡ് റിക്കോഡ് എന്ന സംഘടന പീറ്ററിനെ ആദരിച്ചത്. സാമൂഹ്യപ്രവര്‍ത്തനം മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്പെടര്‍ മനീഷ് കെ പൗലേസ് അദ്ദേഹത്തെ നേരിട്ടെത്തി ആശംസകള്‍ അറിച്ചു.

Covid 19| സംസ്ഥാനത്ത്  9445 പേര്‍ക്ക് കോവിഡ്; 93 മരണം

തിരുവനന്തപുരം: കേരളത്തില്‍  9445 പേര്‍ക്ക് കോവിഡ്-19 (Covid-19)  സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ (Covid Patients) സ്ഥിരീകരിച്ചത്.

advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,639 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,359 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8280 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 619 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 76,554 കോവിഡ് കേസുകളില്‍, 9.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

advertisement

Also Read- Covid 19 | സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് 41 ഗർഭിണികൾ; 149 കോവിഡ് രോഗികൾ ആത്മഹത്യ ചെയ്തു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 199 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 330 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,977 ആയി.

advertisement

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 297 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6723 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 476, കൊല്ലം 1230, പത്തനംതിട്ട 423, ആലപ്പുഴ 371, കോട്ടയം 251, ഇടുക്കി 125, എറണാകുളം 884, തൃശൂര്‍ 987, പാലക്കാട് 450, മലപ്പുറം 277, കോഴിക്കോട് 532, വയനാട് 210, കണ്ണൂര്‍ 368, കാസര്‍ഗോഡ് 139 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 76,554 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,31,468 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം സംസ്‌കരിക്കാന്‍ മുന്നിട്ടിറങ്ങി; മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് അംഗീകാരം
Open in App
Home
Video
Impact Shorts
Web Stories