TRENDING:

Covid 19 | കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് പ്രതിമാസം 4,000 രൂപ സ്റ്റൈപന്‍ഡ്, വിദ്യാഭ്യാസ ലോൺ; പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Last Updated:

പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയ്ക്ക് കീഴില്‍ ഇത് വിതരണം ചെയ്യും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് 19 ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രതിമാസം 4,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയ്ക്ക് (PM cares for children) കീഴില്‍ ഇത് വിതരണം ചെയ്യും. അനാഥരായകുട്ടികള്‍ക്ക് വിദ്യാഭ്യാസ വായ്പയും സ്‌കീമിന് കീഴില്‍ നല്‍കും.
advertisement

കുട്ടികള്‍ക്കുള്ള പിഎം കെയേഴ്സിന്റെ പാസ്ബുക്കും ആയുഷ്മാന്‍ ഭാരത് - പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴിലുള്ള ഹെൽത്ത് കാര്‍ഡും (health card) കുട്ടികള്‍ക്ക് നല്‍കും. ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി (ayushman bharat insurance scheme) വഴി കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും (free treatment) ലഭിക്കും.

'' ഞാന്‍ പ്രധാനമന്ത്രി എന്ന നിലയിലല്ല നിങ്ങളോട് സംസാരിക്കുന്നത്, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗം എന്ന നിലയിലാണ്'', മോദി വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. കോവിഡ് മഹാമാരി സമയത്ത് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ആളുകളുടെ അവസ്ഥ എത്ര പ്രയാസകരമാണെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള വിദ്യാഭ്യാസ വായ്പയും ഉന്നത വിദ്യാഭ്യാസ വായ്പയും സ്‌കീമിന് കീഴില്‍ നല്‍കും. മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കായി എല്ലാ മാസവും 4,000 രൂപ സ്റ്റൈപന്‍ഡും നല്‍കും. അവര്‍ക്കായി സംവാദ് എന്ന ഹെല്‍പ്പ് ലൈനും ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ പറഞ്ഞു. ഇതുവഴി മാനസികവും വൈകാരികവുമായ എന്ത് സഹായവും കുട്ടികള്‍ക്ക് തേടാവുന്നതാണ്. അവർക്ക് ആവശ്യമായ കൗണ്‍സിംലിംഗ് ലഭ്യമാക്കും.

'' നിങ്ങളുടെ മാതാപിതാക്കള്‍ക്ക് പകരം വെക്കാന്‍ ഒന്നിനും കഴിയില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാൽ, നഷ്ടങ്ങളെ മറികടക്കാന്‍ നിങ്ങളെ സഹായിക്കാനുള്ള ശ്രമമാണിത്,'' അദ്ദേഹം പറഞ്ഞു.

advertisement

നിരവധി കുട്ടികളും അവരുടെ രക്ഷിതാക്കളും ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റും വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മന്ത്രിമാരും എംപിമാരും എംഎല്‍എമാരും പരിപാടിയില്‍പങ്കെടുത്തു.

2020 മാര്‍ച്ച് മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവില്‍ കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ പിന്തുണയ്ക്കുന്നതിനായി പ്രധാനമന്ത്രി പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി ആരംഭിച്ചത്. 2021 മെയ് മാസത്തിലാണ് പദ്ധതി ആരംഭിച്ചത്. pmcaresforchildren.in എന്ന പോര്‍ട്ടലില്‍ കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കുട്ടികളുടെ സമഗ്രമായ സംരക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം കുട്ടികള്‍ക്ക് 23 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ആരോഗ്യ ഇന്‍ഷുറന്‍സും ലഭിക്കും.

advertisement

സ്‌കീമില്‍ 611 ജില്ലകളില്‍ നിന്നായി 9041 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 4,345 അപേക്ഷകള്‍ അംഗീകരിച്ചു. മഹാരാഷ്ട്ര (790), ഉത്തര്‍പ്രദേശ് (441), മധ്യപ്രദേശ് (428), തമിഴ്‌നാട് (394), തെലങ്കാന (256), ആന്ധ്രാപ്രദേശ് (351), ഗുജറാത്ത് (223) ,കര്‍ണാടക (221), രാജസ്ഥാന്‍ (206) എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Prime Minister announces a stipend of Rs 4000 for children who were orphaned due to Covid 19

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് പ്രതിമാസം 4,000 രൂപ സ്റ്റൈപന്‍ഡ്, വിദ്യാഭ്യാസ ലോൺ; പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories